ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി യൂസഫ് സിയ (ജിയ) ആണ് അറസ്റ്റിലായത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
കേസിലെ പ്രതിയും രാജ്യാന്തര കുറ്റവാളിയുമായ രവി പൂജാരിക്ക് ക്വട്ടേഷന്‍ നല്‍കിയത് സിയയാണ്. ഇയാളുടെ നിര്‍ദേശപ്രകാരമാണ് നടി ലീനാ മരിയ പോളിനെ ഭീഷണിപ്പെടുത്തിയതെന്ന് രവി പൂജാരി പൊലീസിന് മൊഴി നല്‍കിയിരുന്നു.
ദുബായ് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് സ്വര്‍ണക്കടത്ത് നടത്തിയ സംഘത്തിന്റെ തലവനാണ് കാസര്‍ഗോട്ടെ ഗുണ്ടാനേതാവ് സിയയെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പുകേസിലെ മുഖ്യപ്രതിയായ രവി പൂജാരി ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റിലായിരുന്നു.
2018 ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ്പ് നടന്നത്.