ന്യൂഡല്‍ഹി: ലോക്സഭയിലവതരിപ്പിച്ച ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്‍ സംയുക്ത പാർലമെൻ്ററി സമിതിയുടെ പരിശോധനയ്ക്കായി വിട്ടു.കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞത് വിശദമായ ചർച്ചയ്ക്കായി ബില്ലിനെ ജെ പി സിക്ക് അയക്കാൻ നിർദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നാണ്. എല്ലാ തലങ്ങളിലും ഇതിനെക്കുറിച്ച് വിശദമായ ചർച്ച നടത്തണമെന്നാണ് അമിത് ഷാ ലോക്സഭയില്‍ പറഞ്ഞത്.
ലോക്സഭയില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിച്ചത് നിയമ മന്ത്രി അർജുൻ രാം മേഘ്‌വാളാണ്. 129-ാം ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ രണ്ടു ബില്ലുകളാണ് സഭയില്‍ അവതരിപ്പിച്ചത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധിയില്‍ മാറ്റം വരുത്താനുള്ള ഭേദഗതി ബില്‍ എന്നിവയാണ് സഭയില്‍ അവതരിപ്പിച്ചത്.
ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിർത്തു. ഭരണഘടനാ വിരുദ്ധമാണെന്നും, ഫെഡറല്‍ സംവിധാനത്തിനെതിരായ ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്നുമാണ് കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി ആവശ്യപ്പെട്ടത്. സമാജ്‌വാദി പാർട്ടി നേതാവ് ധർമ്മേന്ദ്ര യാദവിൻ്റെ പ്രതികരണം ഈ ബില്ല് രാജ്യത്തിൻ്റെ വൈവിധ്യം ഇല്ലാതാക്കുന്നതാണ് എന്നാണ്. ഇത് ഏകാധിപത്യത്തിലേക്കുള്ള ചുവടുവയ്‌പ്പാണെന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനർജിയും ബില്ലിനെ എതിര്‍ക്കുമെന്ന് അറിയിച്ചു. ബില്ല് സംസ്ഥാന നിയമസഭകളുടെ സ്വാതന്ത്ര്യം അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നതിനെ 269 പേർ പേർ അനുകൂലിച്ചപ്പോള്‍ 198 പേർ എതിർത്തു.