നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ ബാലസംഘം മമ്പറം വില്ലേജ് കമ്മിറ്റി സംഘടിപിച്ച ഓൺലൈൻ ലേലം പുതു ചരിത്രത്തിലേക്ക് പ്രമുഖ നാടക സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ രാജേഷ് കീഴത്തൂരിൻ്റെ മക്കളായ മമ്പറം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി നന്ദകിഷൻ, മാവിലായി യു പി സ്കൂൾ വിദ്യാർത്ഥിനി നന്മയും ചേർന്ന് ഒമാനിച്ചു വളർത്തിയ 5ബാൻഡം ഫോൻസി കോഴികളുടെ ഓൺലൈൻ ലേലം വേങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യു സുജിൻ, ടി ആർ വിധു, ശൈലേഷ് ടി, രാജേഷ് കീഴത്തൂർ എന്നിവർ നേതൃത്വം നൽകിയ ലേലത്തിൽ കീഴത്തൂർ സ്വദേശി ശരത് ഡാടു ഉയർന്ന ലേല സംഖ്യ 5200 ലേലം ഉറപ്പിച്ചു..ഓൺലൈൻ ലേലത്തിന്റെ ഏറ്റവും ഉയർന്ന സംഖ്യ ആയ 64601 രൂപ യാണ് ഇതു വഴി സമാഹരിച്ചത്.
നിർദ്ധരരായ കുട്ടികളെ കണ്ടെത്തി പഠന ഉപകരണം പിന്നീട് കൈമാറുമെന്ന് ബാലസംഘം മമ്പറം വില്ലേജ് കമ്മിറ്റി അറിയിച്ചു.
Media wings: