ഓണ്‍ലൈന്‍ സൈറ്റ് വഴി 3859 രൂപയുടെ റൈറ്റിങ് പാഡ് ഓര്‍ഡര്‍ ഓര്‍ഡര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയത് ആറ് രൂപയുടെ കുപ്പി വെള്ളം
തൃശൂര്‍ കാട്ടകാമ്പാല്‍ കാഞ്ഞിരത്തിങ്കല്‍ സ്വദേശി കൊള്ളന്നൂര്‍ ജോണ്‍സന്റെ മകന്‍ ജോജനും തൊടുപുഴ തെക്കുംഭാഗം കിഴക്കാലയില്‍ ലിന്‍സന്റെ മകന്‍ റിച്ചുവും ആണ് തട്ടിപ്പിന് ഇരയായത്. ചങ്ങനാശേരി സെന്റ് ജോസഫ്സ് കമ്യൂണിക്കേഷന്‍ കോളജില്‍ അനിമേഷന്‍ വിദ്യാര്‍ഥികളാണ് ഇരുവരും.
7,000 രൂപയോളം വിലയുള്ള റൈറ്റിങ് പാഡ് അയ്യായിരത്തിനും ഒരു ദിവസം കൂടി പിന്നിട്ടപ്പോള്‍ 3,859 രൂപയ്ക്കും കണ്ടതോടെ ഓര്‍ഡര്‍ നല്‍കി. തിങ്കളാഴ്ച ഓര്‍ഡര്‍ കൈപ്പറ്റിയ ശേഷമാണ് ബോക്സില്‍ കുപ്പിവെള്ളമാണെന്ന് ജോജന്‍ അറിഞ്ഞത്. ഉടന്‍ റിച്ചുവിനെ വിളിച്ച് കാര്യമറിയിച്ചു.
വിതരണക്കാരന്റെ സാന്നിധ്യത്തില്‍ പൊട്ടിച്ച ബോക്സ് അപ്പോള്‍ തന്നെ തിരിച്ചയച്ചു. ബോക്സ് തിരികെ എടുക്കാന്‍ സന്ദേശമയച്ചിട്ടും ഇതുവരെ ആളെത്തിയിട്ടില്ലെന്ന് ജോണ്‍സണ്‍ പറഞ്ഞു. 11ന് അകം ഓര്‍ഡര്‍ ചെയ്ത റൈറ്റിങ് പാഡ് എത്തിച്ചു നല്‍കാമെന്നാണ് ഷോപ്പിങ് സൈറ്റുകാര്‍ അറിയിച്ചിരിക്കുന്നത്.