ഓൺലൈൻ സംഗമം സംഘടിപ്പിച്ചു

റിയാദ് : പ്രവാസി വനിതകൾക്കായി തനിമ വനിതാ വേദി സംഘടിപ്പിച്ച താംഹീദുൽ മർഅ (അഞ്ചു മാസ ഓൺലൈൻ കോഴ്സ് ) യുടെ ഓൺലൈൻ സംഗമം സംഘടിപ്പിച്ചു.നാല് വർഷമായി നടത്തുന്ന കോഴ്സിന്റെ നാല് ലെവലുകളോട് കൂടിയ നാലാമത്തെ ബാച്ചിലെ 34 പഠിതാക്കളാണ് പഠനം പൂർത്തീകരിച്ചത്.

സംഗമത്തിന്റെ ഭാഗമായി ഖുർആൻ പാരായണം, പ്രസംഗം, അറബി ഗാനം, ഇസ്ലാമിക ഗാനം, പ്രബന്ധ രചന, കഥാരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓൺലൈൻ സംഗമത്തിന്റെ മുന്നോടിയായി ഓരോ ലെവെലിലും ഉന്നത വിജയം നേടിയവർക്ക് മോമെന്റോ നൽകി. തംഹീദുൽ മർഅ രക്ഷാധികാരി നസീറാ റഫീഖ് ആമുഖ പ്രാഭാഷണം നടത്തി. ഹഫ്സ ഹാരിസ് കോഴ്സ് റിപ്പോർട്ട് അവതരിപ്പിച്ചു. ആമിന അബ്ദുൽ അസിസ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കവയിത്രി നിഖില സമീർ, കെ എം സി സി വനിതാ വിഭാഗം പ്രസിഡന്റ് റഹ്മത് അഷ്‌റഫ്, തനിമ നോർത്ത് സോൺ വനിതാ പ്രസിഡന്റ് ജാസ്മിൻ അഷ്‌റഫ് എന്നിവർ ആശംസകൾ നേർന്നു. പഠിതാക്കളായ ബീമ , മുഹ്സിന സാജിദ്, അദ്ധ്യാപിക സുമയ്യ അഹമ്മദ് എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. പഠിതാക്കളായ ഷഫ്‌ന നിഷാൻ, ഹസ്ന അയ്യൂബ് എന്നിവർ ഗാനമാലപിച്ചു.
തനിമ റിയാദ് പ്രൊവിൻസ് പ്രസിഡന്റ് താജുദ്ധീൻ ഓമശ്ശേരി സമാപനപ്രഭാഷണം നടത്തി.
ഫൗസിയ താജുദ്ധീൻ, റെയ്ഹാന ശുക്കൂർ, ബീന അബ്ദുൾറഹ്മാൻ, ശബീബ റഷീദ്, റുക്‌സാന ഇർഷാദ്, സഫ ഷൗക്കത്ത്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സനിത മുസ്തഫ ക്വിറാഅത് നടത്തി. കെ കെ സുബൈദ അവതാരകയായിരുന്നു.

spot_img

Related Articles

Latest news