തിരുവനന്തപുരം : ഓൺലൈൻ റമ്മി നിരോധിച്ച സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. 1960ലെ കേരള ഗെയിമിങ് ആക്ട് ഭേദഗതി ചെയ്താണ് ഫെബ്രുവരി 27 നു സർക്കാർ ഉത്തരവിറക്കിയത്.
പണം വച്ചുള്ള ഗെയിമുകൾക്കാണ് നിരോധനമാണ് സർക്കാർ ഏർപ്പെടുത്തിയത്. ഇതിനെതിരെ ഗെയിം കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമം പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിലുള്ളവർ ഓൺലൈൻ റമ്മി കളിക്കാൻ സൈറ്റിൽ പ്രവേശിക്കുമ്പോൾ കമ്പനികൾക്ക് അനുമതി നിഷേധിക്കേണ്ടിവരും