ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍ ;ഒരു വര്‍ഷം ഇനി 15 സിലിണ്ടര്‍ മാത്രം

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍. ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമെ ഇനി മുതല്‍ ലഭിക്കു.

ഇതോടെ ആഹാരം പാചകം ചെയ്യാന്‍ പാചകവാതകത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും.

ഗാര്‍ഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുമേഖലാ കമ്ബനികള്‍ നിയന്ത്രണം നടപ്പാക്കി തുടങ്ങി. ഇനി മുതല്‍ പതിനഞ്ച് സിലിണ്ടര്‍ വാങ്ങി കഴിഞ്ഞാല്‍ പതിനാറാമത്തെ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല. നിയന്ത്രണം പരസ്യമായി പ്രഖ്യാപിക്കാതെ രഹസ്യമായി നടപ്പാക്കിയതോടെ സാമ്ബത്തിക വര്‍ഷവസാനം എത്തുമ്ബോള്‍ കൂടുതല്‍ ഉപയോഗമുള്ള വീടുകളില്‍ പാചകവാതക ക്ഷാമം നേരിടുമെന്നുറപ്പായി. എന്നാല്‍ കേരളത്തില്‍ ശരാശരി ഉപയോഗം ഒരു കുടുംബത്തില്‍ പ്രതിവര്‍ഷം പന്ത്രണ്ട് സിലിണ്ടറിന് താഴെയാണെന്ന് ഡീലര്‍മാര്‍ പറയുന്നു.

അധിക സിലിണ്ടര്‍ വേണമെങ്കില്‍ വീട്ടിലെ അംഗസംഖ്യ തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പുള്‍പ്പടെ നല്‍കി ഡീലര്‍മാര്‍ മുഖേനെ അപേക്ഷ നല്‍കാമെന്നാണ് കമ്ബനികള്‍ പറയുന്നത്. അധിക സിലിണ്ടര്‍ അനുവദിക്കാനുള്ള ചുമതല കമ്ബനിയുടെ വിവേചന അധികാരത്തിലുള്‍പ്പെടും.

spot_img

Related Articles

Latest news