സൗദിയില്‍ ഇന്ന് മുതല്‍ പുറത്തിറങ്ങുന്നതിന് രണ്ടുഡോസ് വാക്സിന്‍ നിര്‍ബന്ധം

റിയാദ്: സൗദിയില്‍ ഒക്ടോബര്‍ പത്ത് മുതല്‍ പുറത്തിറങ്ങുന്നതിന് രണ്ടുഡോസ് വാക്സിന്‍ നിര്‍ബന്ധം. കടകളിലും പൊതു സ്ഥലങ്ങളിലും ഗതാഗത മേഖലയിലും ജോലി സ്ഥലത്തും പ്രവേശനം രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും.

ആരോഗ്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന തവക്കല്‍നാ ആപ്ലിക്കേഷനിലും ഈ മാറ്റം പ്രകടമാകും. ഒക്ടോബര്‍ 10 രാവിലെ ആറ് മണി മുതല്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ രണ്ട് ഡോസ് വാക്‌സിനെടുത്തതായി കാണിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പുറത്തിറങ്ങാനാവുക. എല്ലാ തരം യാത്രക്കും ജോലി സ്ഥലത്ത് പ്രവേശിക്കാനും കടകളില്‍ കയറാനും വരെ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണ്.

മുഴുവന്‍ യാത്രക്കാരും ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പൊതു ഗതാഗത അതോറിട്ടിയുടെ നിര്‍ദേശമുണ്ട്. ബസ്, ട്രെയിന്‍, ടാക്‌സി, വിമാന, കപ്പല്‍ യാത്രക്കെല്ലാം ഇത് ബാധകമാണ്. വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ മാത്രമായിരിക്കും വാക്‌സിനെടുത്തവരെയാണ് സ്റ്റാറ്റസിലുള്‍പ്പെടുക.

ആദ്യഡോസ് സ്വീകരിച്ചവരോ, കോവിഡ് ബാധിച്ച്‌ സുഖപ്രാപിച്ചവര്‍ക്കോ തവക്കല്‍നാ ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാകില്ല. ഇമ്യൂണ്‍ സ്റ്റാറ്റസില്ലാതെ എവിടെയും പ്രവേശനവും ലഭിക്കില്ല.

മൂന്നരക്കോടി ജനതയില്‍ ദിനം പ്രതി 50ല്‍ താഴെ മാത്രം കോവിഡ് കേസുള്ള സൗദി അറേബ്യ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.

spot_img

Related Articles

Latest news