എന്‍.ടി.പി.സി. ലിമിറ്റഡില്‍ വനിതകള്‍ക്ക് അവസരം. എന്‍ജിനീയറിങ് എക്‌സിക്യുട്ടീവ് ട്രെയിനി തസ്തികയിലേക്ക് 2021 ഗേറ്റ് മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് നിയമനം. ഇലക്‌ട്രിക്കല്‍-22, മെക്കാനിക്കല്‍-14, ഇലക്‌ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍-14 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/പവര്‍ സിസ്റ്റംസ് ആന്‍ഡ് ഹൈ വോള്‍ട്ടേജ്/പവര്‍ ഇലക്‌ട്രോണിക്‌സ്/പവര്‍ എന്‍ജിനീയറിങ്. മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/ഇന്‍ഡസ്ട്രിയല്‍/പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍/തെര്‍മല്‍/മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍/പവര്‍ എന്‍ജിനീയറിങ്. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് പവര്‍/പവര്‍ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്നീ ബന്ധപ്പെട്ട വിഷയത്തിലെ 65 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ്/ടെക്നോളജി/എ.എം.ഐ.ഇ. ബിരുദം ആണ് വേണ്ട യോഗ്യത.
അവസാന വര്‍ഷ വിദ്യാര്‍ഥിനികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് www.ntpccareers.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി: മേയ് 6.