അവസാന തീയതി : മാര്‍ച്ച് 31
ന്യൂഡല്‍ഹി : ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡില്‍ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 239 ഒഴിവുകളാണുള്ളത്. താല്‍പ്പര്യമുള്ളവര്‍ക്ക് https://www.hindustanpetroleum.com/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
എഞ്ചിനീയറിങ് തസ്തികയില്‍ 200 ഒഴിവുകളാണുള്ളത്. എന്‍ജിനിയറിങ്, പ്രൊഫഷണല്‍ തസ്തികയിലേക്ക് ഏപ്രില്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം. മറ്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഒഴിവുകള്‍
ഇന്‍സ്ട്രുമെന്റേഷന്‍ – 25 : ഇന്‍സ്ട്രുമെന്റേഷന്‍ /ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള് / ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ / ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദം.
പ്രായപരിധി : 25 വയസ്സ്.
മെക്കാനിക്കല്‍ – 120: മെക്കാനിക്കല്‍ / മെക്കാനിക്കല്‍ ആന്‍ഡ് പ്രൊഡക്ഷന്‍ എന്നിവയിലേതെങ്കിലും ബിരുദം.
സിവില്‍ – 30 : സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം.
ഇലക്ട്രിക്കല്‍ – 25 : ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദം.
പ്രൊഫഷണല്‍സ് – 11 , സെയില്‍സ് / സര്‍വീസ് – 3 , ചാര്‍ട്ടേഡ് അക്കൗണ്ടന്റ് – 25 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.