സംസ്ഥാനത്ത് ആംബുലൻസുകളും അനധികൃതമായി രൂപമാറ്റം വരുത്തി സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. ഇവ ദുരുപയോഗം ചെയ്യുന്നതും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു പിടികൂടാൻ ഓപ്പറേഷൻ റസ്ക്യൂ പദ്ധതിയുമായി ഇറങ്ങുകയാണു മോട്ടോർ വാഹനവകുപ്പ്.
ഓണക്കാലത്തിനു മുൻപുതന്നെ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഓണത്തിനുശേഷം പരിശോധിക്കാനായിരുന്നു തീരുമാനം. രൂപമാറ്റംവരുത്തിയ ആംബുലൻസുകൾക്ക് അനുമതി നൽകിയിട്ടില്ല.