റിയാദ്: നിരപരാധികളായ സിവിയൽൻസിനെതിരെ പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അവരുടെ ഭീകരവാദ പരീശീലന കേന്ദ്രങ്ങളിൽ ചെന്ന് തിരിച്ചടിച്ച ഇന്ത്യൻ സൈന്യത്തിന്റെ ഉചിതമായ നടപടി രാജ്യത്തെ ഓരോ പൗരനും അഭിമാന നിമിഷമാണന്ന് റിയാദ് ഒ.ഐ.സി.സി.
ഇന്ന് പുലർച്ചെ ഓപ്പറേഷൻ ‘സിന്ദൂർ’ എന്ന പേരിൽ പാക്കിസ്ഥാനിലെ ഭീകരുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളടക്കം തകർത്ത് തരിപ്പണമാക്കി പഹൽഗാമിലെ നിരപരാധികളായ രക്തസാക്ഷ്യകളുടെ കുടുംബത്തിനോടും രാജ്യത്തോടും ഇന്ത്യൻ സേന നീതി പുലർത്തിയതായും, ഇതിൽ പങ്കാളികളായ രാജ്യത്തെ വിവിധ സേനകൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതായും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താ കുറിപ്പിൽ അറീയിച്ചു.