പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. കൊവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്താനുള്ള തീരുമാനം ഉചിതമാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കണമെന്ന് വി ഡി സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.

‘കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 21 മുതല്‍ പ്ലസ് 2 പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ഉചിതമാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കേണ്ടതാണ്. ലാബില്‍ പരീക്ഷണങ്ങള്‍ ഒന്നും ചെയ്ത് പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ എങ്ങനെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നേരിടും.

ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് മനസ്സിലാക്കുന്നു. ഇത് ഗൗരവമായി എടുത്ത് വിദഗ്ദരുമായി ആലോചിച്ച് മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ഉചിതമാകും’. പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

spot_img

Related Articles

Latest news