തിരുവനന്തപുരം: മെയ് 20 നു രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചൊവ്വാഴ്ച ചേരും. യോഗത്തിൽ ഹൈക്കമാന്‍ഡ് പ്രതിനിധികളായി മല്ലികാര്‍ജുന ഖര്‍ഗെയും വി. വൈത്തിലിംഗവും പങ്കെടുക്കും.
നിലവിൽ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറി നിൽക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ചെന്നിത്തല പക്ഷം. ചെന്നിത്തല മാറിനിൽക്കേണ്ട സാഹചര്യമുണ്ടായാൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റ പേരാണ് എ ഗ്രൂപ്പ് നിർദ്ദേശിക്കാൻ സാധ്യത. എന്നാൽ ഐ ഗ്രൂപ്പിൽ തന്നെ വി. ഡി സതീശൻ പ്രതിപക്ഷ നേതാവാകട്ടെ എന്നാണു അഭിപ്രായം.