“മാനത്ത് നോക്കുമ്പോൾ ജ്യോതിശാസ്ത്രക്യാമ്പ്”
പൊന്നാനി :കേരള ശാസത്രസാഹിത്യ പരിഷത്ത് പൊന്നാനി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി എടപ്പാൾ BRC യിൽ ജ്യോതിശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചു.
ജെയിംസ് വെബ് ടെലസ്കോപ്പ് നമ്മളോട് പറയുന്നത് എന്ന വിഷയത്തിൽ ക്ലാസെടുത്തു കൊണ്ട് സ്നേഹ നെഡ്ഢത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ജ്യോതിശാസ്ത്ര ചരിത്രം എന്ന വിഷയത്തിൽ സുധീർ ആലങ്കോട് ക്ലാസെടുത്തു. ടെലസ്കോപ്പ് ഉപയോഗിച്ച് വ്യാഴത്തയും 4 ഉപഗ്രഹങ്ങളേയും ശനിയുടെ വലയങ്ങളും ചൊവ്വ, ചന്ദ്രൻ എന്നിവയേയും നിരീക്ഷിച്ചു. രതീഷ് TP സ്വാഗതം പറഞ്ഞു, UM ഗിരീഷ് അദ്ധ്യക്ഷനായി മോഹനൻ കുറ്റീരി നന്ദി രേഖപ്പെടുത്തി, ജിജി വർഗ്ഗീസ് , ശ്രീയേഷ് എന്നിവർ സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളുമുൾപ്പടെ 50 പേർ പങ്കാളികളായി, ജ്യോതിശാസ്ത്രം പ്രചരിപ്പിക്കുന്നതിന് വേണ്ടി മലപ്പുറം അമേച്ചർ ആസ്ട്രോണ മേഴ്സ് സൊസൈറ്റി (MAARS) യുടെ മേഖലാ ഘടകം ലിറ്റിൽ മാഴ്സ് രൂപീകരിച്ചു.