ന്യൂമാഹി : സ്ത്രീധനം സാമൂഹിക തിന്മ എന്ന സന്ദേശവുമായി ന്യൂമാഹിയിൽ സ്ത്രീപക്ഷ കേരളം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.എം.ന്യൂ മാഹി ലോക്കൽ കമ്മറ്റി ന്യൂമാഹി ടൌണിൽ നടത്തിയ സ്ത്രീപക്ഷ കൂട്ടായ്മ സി.പി.എം. ഏറിയ കമ്മിറ്റി അംഗം കെ.പി. പ്രഹീദ് ഉദ്ഘാടനം ചെയ്തു. സി.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. എ.വി.ചന്ദ്രദാസൻ, സി.കെ. റീജ, ടി. സുധ, ഫിദ പ്രദീപ് എന്നിവർ സംസാരിച്ചു.