തിരുവനന്തപുരം :പ്രവാസി പെൻഷൻ ഹോൾഡേഴ്സ് കൺവെൻഷൻ തിരുവനന്തപുരം നന്ദാവനം മുസ്ലീം അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. ഒറ്റത്തവണ പ്രീമിയം അടച്ചു കൊണ്ട് അറുപതു വയസ്സ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ അനുവദിക്കുക, കുടിശ്ശികക്ക് പലിശ ഒഴിവാക്കുക, പ്രവാസ ലോകത്ത് വെച്ച് മരണപ്പെട്ട പ്രവാസികളുടെ വിധവകൾക്ക് സൗജന്യ പെൻഷൻ അനുവദിക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ച് കൊണ്ട് മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിക്കും നിവേദനം കൊടുക്കാനും അതോടപ്പം കേന്ദ്ര സർക്കാർ സൗജന്യ പെൻഷൻ അനുവദിക്കണമെന്നുംയോഗത്തിൽ ആവശ്യപ്പെട്ടു. തുടർ നടപടികളുടെ ഭാഗമായി സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു.
പുതിയ ചെയർമാനായി പ്രവാസി ബന്ധു ഡോ എസ് അഹമ്മദിനേയും വർക്കിംഗ് ചെയർമാനായി ഗുലാം ഹുസൈൻ കൊളക്കാടൻ കോഴിക്കോട്,വൈസ് ചെയർമാൻ വി രാമചന്ദ്രൻ കണ്ണൂർ, സത്താർ ആവിക്കര കാസർകോട്, രാജു മലപ്പുറം, ഡോ. ക്രിത്യാനി ഷാജി,ജനറൽ സെക്രട്ടറി മന്നാർ മുകുന്ദൻ, സെക്രട്ടറിമാരായി പ്രഭാകരൻ കണ്ണൂർ, ഉണ്ണിറുദ്ധീൻ ട്രിവാൻഡ്രം, സലീം മാങ്ങാട്,കൊല്ലം മുസ്തഫയെയും എക്സിക്യൂട്ടീവ് അംഗങ്ങൾ ടി നാരായണൻ കണ്ണൂർ,ഇ വിജയൻ,ഷംസുദ്ദീൻ, അബ്ദുള്ള, ഷിഹാബുദീൻ എന്നിവരെയും തെരെഞ്ഞെടുത്തു.
തുടർന്ന് നടന്ന പ്രവാസി പെൻഷൻ ഹോൾഡേയ്സ് അസോസിയേഷൻ രൂപീകരണ കൺവെൻഷൻ പ്രവാസി ബന്ധു ഡോ എസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. വി രാമചന്ദ്രൻ (എൻആർഐ ചെയർമാൻ കണ്ണൂർ) അധ്യക്ഷത വഹിച്ചു. ഗുലാം ഹുസൈൻ കൊളക്കാടൻ മുഖ്യ പ്രഭാഷണം നടത്തി. മുരുകൻ മന്നാർ വിശദീകരണവും ഐ .ബി പ്രഭാകരൻ കണ്ണൂർ ആശംസയും സത്താർ ആവിക്കര തുടങ്ങിയ പ്രമുഖർ സംസാരിച്ചു.