മാലൂര്‍:ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ തോലമ്പ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ സദസ് സംഘടിപ്പിച്ചു.മാലൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഷ്മ സജീവന്‍ ഉദ്ഘാടനം ചെയ്തു.മഹിള അസോസിയേഷന്‍ വില്ലേജ് സെക്രട്ടറി ഷാജി ശശീന്ദ്രന്‍, സി.പി.ഐ.എം മാലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം കോട്ടായി ജനാര്‍ദ്ദനന്‍, കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി കെ.ദാമോധരന്‍, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി എം.ചേതസ്, പ്രസിഡണ്ട് കെ.അനൂപ്, പുരോഗമന കലാസാഹിത്യ സംഘം യൂണിറ്റ് സെക്രട്ടറി റിജു.ടി തുടങ്ങിയവര്‍ സംസാരിച്ചു. മുപ്പതംഗങ്ങളുള്ള സ്ഥിരം ജാഗ്രത സമിതി രൂപീകരിച്ചു.