കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആയിരങ്ങളുടെ ജീവന്‍ കവര്‍ന്നെടുക്കുന്നതിനിടെ അനാഥരായത് നിരവധി കുട്ടികള്‍. കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ 577 കുട്ടികള്‍ രാജ്യത്തുണ്ടെന്ന് കണക്കുകള്‍ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുടുംബത്തോടൊപ്പമാണ് ഈ കുട്ടികള്‍ ഇപ്പോള്‍ കഴിയുന്നത്. ഇവരെ പരിപാലിക്കാന്‍ വനിതാ ശിശു വികസന മന്ത്രാലയം വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെടുന്നുണ്ട്. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മാതാപിതാക്കള്‍ മരിച്ച കുട്ടികളെ സംരക്ഷിക്കുമെന്ന് കേരളം വ്യക്തമാക്കി. ഇതുസംബന്ധിച്ച നടപടികള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാറും പ്രഖ്യാപിച്ചിട്ടടുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്ക് അവര്‍ക്ക് 25 വയസ്സാകുന്നതുവരെ പ്രതിമാസം 2500 രൂപ നല്‍കും.
മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് പറഞ്ഞു. ഇതിനായി ‘മുഖ്യമന്ത്രി വത്സല്യ യോജന’ ആരംഭിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ പരിപാലനം ഉള്‍പ്പെടെയുള്ള എല്ലാ ഉത്തരവാദിത്തങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ അറിയിച്ചു.
ഇക്കാര്യത്തില്‍ വിശദമായ കര്‍മപദ്ധതി ഉടന്‍ തയ്യാറാക്കാന്‍ വനിതാ-ശിശു വികസന വകുപ്പിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ ക്ഷേമത്തിനായി ആവിഷ്‌കരിക്കുന്ന പദ്ധതി സംബന്ധിച്ച് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ നിര്‍ദേശം നല്‍കിയിരുന്നു.