ലൊസാഞ്ചലസ്: ഓസ്കാർ അവാർഡ് നിശയിൽ 83 വയസ്സുള്ള ആന്റണി ഹോപ്കിൻസ് ഏറ്റവും മികച്ച മികച്ച നടനുള്ള പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി. നോമാഡ്‌ലാൻഡിനായി മികച്ച നടിയായ ഫ്രാൻസെസ് മക്ഡോർമണ്ടിന്റേത് മൂന്നാമത്തെ ഓസ്കാർ ആണ്. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയ ചൈനീസ് സംവിധായക ക്ലോസ് ഷാവോ സംവിധാന പുരസ്കാരം നേടുന്ന രണ്ടാമത്തെ മാത്രം വനിതയാണ്, ആദ്യത്തെ വെള്ളക്കാരിയല്ലാത്ത സ്ത്രീയും.
നൊമാഡ്‌ലാന്‍ഡ് ആണ് മികച്ച ചിത്രം. എമെറാള്‍ ഫെന്നെല്‍ ആണ് മികച്ചതിരക്കഥാ കൃത്ത്, ചിത്രം പ്രമോസിങ് യങ് വുമന്‍. ഛായാഗ്രഹണം മാന്‍ക് എന്ന ചിത്രത്തിന് കാമറ ചലിപ്പിച്ച എറിക് മെസേര്‍ഷ്മിറ്റ്. മികച്ച സഹനടനുള്ള പുരസ്‌കാരം ഡാനിയല്‍ കലൂയിയക്കാണ്, യൂദാസ് ആന്‍ഡ് ദി ബ്ലാക് മിശിഹയാണ് ചിത്രം. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം , യൂദാസ് ആന്‍ഡ് ദി ബ്ലാക് മിശിഹയിലെ ഫൈറ്റ് ഫോര്‍ യു. ഈ ഗാനത്തിന്റഎ ഗായിക എച്ച് ഇ ആര്‍ നേരത്തെ രണ്ട് ഗ്രാമി പുരസ്‌കാരം നേടിയിരുന്നു.
നോമാഡ്‌ലാൻഡ് ഏറ്റവും മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് അവാർഡുകൾ നേടി. ദ ഫാദർ, യൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മിശിഹാ, മാ റെയ്‌നിസ് ബ്ലാക്ക് ബോട്ടം, മാങ്ക്, സോൾ, സൗണ്ട് ഓഫ് മെറ്റൽ എന്നിവ രണ്ട് അവാർഡുകളും അനഥർ റൗണ്ട്, കോലെറ്റ്, ഇഫ് എനിതിങ് ഹാപ്പെൻസ് ഐ ലവ് യു, മിനാരി, മൈ ഒക്ടോപസ് ടീച്ചർ, പ്രോമിസിംഗ് യംഗ് വുമൺ, ടെനെറ്റ്, റ്റു ഡിസ്റ്റന്റ് സ്ട്രൈഞ്ചേഴ്‌സ് എന്നീ ചിത്രങ്ങൾ ഓരോ അവാർഡും നേടി. 2006 ന് ശേഷം ഇതാദ്യമായാണ് ഒരു സിനിമയ്ക്കും മൂന്ന് അവാർഡുകളിൽ കൂടുതൽ ലഭിക്കാത്തത്.
ഓസ്കാർ ദാന ചടങ്ങ് ചരിത്രത്തിൽ ആദ്യമായാണ് വിർച്ച്വൽ ആയി നടന്നത്. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് (AMPAS) ഓരോ വർഷത്തെയും മികച്ച ചിത്രങ്ങൾക്കുള്ള അക്കാദമി അവാർഡ് സംഘടിപ്പിക്കുന്നത്.
ഇത്തവണയും ഓസ്‌കറില്‍ ഇന്ത്യന്‍ സാന്നിധ്യമില്ല. ഇന്ത്യയുടെ നോമിനീയായിരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് നേരത്തെ തള്ളിപ്പോയിരുന്നു.