93-ാമത് ഓസ്‌കാര്‍ പുരസ്‌കാരം : നോമിനേഷനുകള്‍ മാര്‍ച്ച് 15ന്

നോമിനേഷന്‍ പട്ടിക നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും ചേര്‍ന്ന് പ്രഖ്യാപിക്കും

93-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടിക നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും ചേര്‍ന്ന് പ്രഖ്യാപിക്കും. ലൈവ് സ്ട്രീമിങ്ങിലൂടെ രണ്ട് ഭാഗങ്ങളായാണ് നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രിയങ്കയും നിക്കും ഇക്കാര്യം അറിയിച്ചത്. 23 കാറ്റഗറികളിലുള്ള നോമിനേഷനുകള്‍ മാര്‍ച്ച് 15 നാണ് പ്രഖ്യാപിക്കുക എന്ന് അക്കാഡമി അധികൃതര്‍ അറിയിച്ചു.

‘ഓസ്‌കാര്‍ നോമിനേഷന്‍ ഒറ്റക്ക് പ്രഖ്യാപിക്കാന്‍ പറ്റുമോ? ചുമ്മ പറഞ്ഞതാണ്. ഈ വരുന്ന തിങ്കളാഴ്ച്ച ഞാനും നിക്കും ഒരുമിച്ച്‌ നോമിനേഷനുകള്‍ പ്രഖ്യാപിക്കും. അക്കാഡമിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഞങ്ങളെ ലൈവായി കാണാം.’ എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

സൂര്യ നായകനായ സുധ കൊങ്കര ചിത്രം സൂരറൈ പോട്ര്, ഐ എം വിജയന്‍ മുഖ്യകഥാപാത്രമായി എത്തുന്ന ‘മ് മ് മ്…’ (സൗണ്ട് ഓഫ് പെയിന്‍ ) എന്നിവ പ്രാഥമിക പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കും. 366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ 344 ചിത്രങ്ങളായിരുന്നു മത്സരിക്കാന്‍ യോഗ്യത നേടിയത്.

2021 ഏപ്രിലില്‍ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നടക്കുമെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ അക്കാഡമി അറിയിച്ചിരുന്നു. കോവിഡ് വ്യാപനം സിനിമ മേഖലയെ കാര്യമായി ബാധിച്ചതിനാലാണ് പുരസ്‌കാര ചടങ്ങ് വൈകിയത്.

spot_img

Related Articles

Latest news