കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാര്‍പാടത്ത് എത്തിയത്. 118 മെട്രിക് ടണ്‍ ഓക്സിജനാണ് ട്രെയിനിലുള്ളത്.
ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ലോഡ് അവിടെ ഓക്സിജന്റെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നര്‍ ടാങ്കറുകളിലാണ് ഓക്സിജന്‍ നിറച്ച് കൊണ്ടു വന്നത്. വല്ലാര്‍പാടത്ത് വച്ച് ഫയര്‍ ഫോഴ്സിന്റെ മേല്‍നോട്ടത്തില്‍ ടാങ്കര്‍ ലോറികളില്‍ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കും.
നിലവില്‍ ഓക്സിജന്‍ ക്ഷാമം കേരളത്തില്‍ രൂക്ഷമല്ല. എന്നാല്‍ രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ വരും ദിവസങ്ങളില്‍ ക്ഷാമം രൂക്ഷമായേക്കും. ഈ അവസരത്തില്‍ കേരളത്തിലേക്ക് കൂടുതല്‍ ഓക്സിജന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്തിക്ക് കത്തയച്ചിരുന്നു.