പ്രവാസി മലയാളി ഫൌണ്ടേഷൻ സൗദി സ്ഥാപകദിനാഘോഷം ശ്രദ്ദേയമായി

റിയാദ്: പ്രവാസി മലയാളി ഫൌണ്ടേഷൻ സംഘടിപ്പിച്ച സൗദി ഫൗണ്ടിങ് ഡേ ആഘോഷം ശ്രദ്ധേയമായി. അൽമദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ ‌ പ്രോഗ്രാം കൺവീനർ ജോൺസൺ മാർക്കോസ് ആമുഖം നൽകികൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. പിഎംഫ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം വാലില്ലാപുഴ അധ്യക്ഷനായ ആഘോഷങ്ങൾക്ക് മാധ്യമ പ്രവർത്തകൻ നൗഫൽ പാലക്കാടൻ ഉത്ഘാടന കർമ്മം നിർവഹിച്ചു.

ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കുഞ്ഞു ഫൌണ്ടേഷൻ ചെയർമാൻ ഡോ: അബ്ദുൽഅസീസ്, മാധ്യമം സൗദി സൗദി ബ്യൂറോ നജിം കൊച്ചുകലുങ്ക്, സാമൂഹ്യപ്രവത്തകൻ അഡ്വക്കറ്റ് എൽ അജിത്, സജീവ്, ഫോർക്ക വൈസ് പ്രെസിഡന്റ് സൈഫ് കൂട്ടുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.

സൗദി ഫൗണ്ടിങ് ഡേ പരിപാടികൾ പിഎംഫ് സീനിയർ അംഗങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു.പിഎംഫ് ഭാരവാഹികളായ ഷിബു ഉസ്മാൻ, ബിനു കെ തോമസ്, ബഷീർ സാപ്റ്റ്കോ, സുരേഷ് ശങ്കർ, യാസിർ അലി, സഫീർ അലി, ജലീൽ ആലപ്പുഴ, ശ്യാം വിളക്കുപാറ, റഷീദ് കായംകുളം, കെ ജെ റഷീദ്, ജിബിൻ സമദ് കൊച്ചി, തൊമ്മിച്ചൻ സ്രാമ്പിക്കൽ, ശരീഖ് തൈക്കണ്ടി, നൗഷാദ് യാഖൂബ്, നാസർ പൂവാർ, രാധൻ പാലത്ത്, ഷമീർ കല്ലിങ്കൽ, ബിജിത് കേശവൻ, മുജീബ് കായംകുളം, സുരേന്ദ്രബാബു, വേണുഗോപാൽ കൊക്കോകോള, പ്രെഡിൻ അലക്സ്, ബിനോയ് കൊട്ടാരക്കര, മുത്തലിബ് കാലിക്കറ്റ്, അൽതാഫ് കാലിക്കറ്റ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. പിഎംഫ് റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു

spot_img

Related Articles

Latest news