പി. എം. ഹനീഫ് : ഹരിത നാമ്പിൽ പൊലിഞ്ഞു പോയ ജീവിതം

By : വി കെ റഫീഖ് ഹസ്സൻ വെട്ടത്തൂർ

 

കലാലയ രാഷ്രീയ ജീവിതത്തിലെ വെള്ളിനക്ഷത്രമായിരുന്ന പ്രിയ സുഹൃത്തിന്റ ജീവിതം ഹരിത പാതയിൽ പൊലിഞ്ഞു പോയപ്പോൾ എം. എസ്. എഫിനെ നെഞ്ചിലേറ്റിയവർക്കു മാത്രമാവില്ല പി. എം. ഹനീഫുമായി ബന്ധപ്പെട്ട മുഴുവനാളുകൾക്കും നെഞ്ചകം പിളരുകയായിരുന്നു. 2013 മെയ് 24ന് ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

പ്രമുഖ ഇസ്ലാമിക പ്രവർത്തകനും എസ്. വൈ. എസ്. നേതാവുമായിരുന്ന പി കുഞ്ഞാണി മുസ്‌ലിയാർ പിതാവായിരുന്നു. മേലാറ്റൂർ പഞ്ചായത്ത് എം. എസ്. എഫ്.  പ്രസിഡന്റ്‌,   പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ട്രഷറർ, സംസ്ഥാന സെക്രട്ടറി അങ്ങനെ യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും നേതൃനിരയിലേക്ക്  പി. എം പടിപടിയായി കേറി പോവുകയായിരുന്നു.

മുസ്ലിം ലീഗ് പെരിന്തൽമണ്ണ മണ്ഡലം സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്ററുടെ പിന്തുണയോടെ എന്റെ ഗുരുവും വഴികാട്ടിയുമായിരുന്ന ചന്ദ്രിക ചീഫ് എഡിറ്റർ ടി. അബ്ദുൽ അസീസ് മൗലവി ചന്ദ്രിക ലേഖകനായി എന്നെ നിയമിച്ചപ്പോൾ ഹനീഫിന്റെ മേലാറ്റൂർ സിറ്റിയിലുണ്ടായിരുന്ന ബുക്ക്‌ സ്റ്റാളിൽ ചന്ദ്രികക്ക്‌ വേണ്ടി ഓഫീസനുവദിച്ചു തന്നത് ഹരിത രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ പൂർണതയായിരുന്നു തെളിയിച്ചത്.

കോളേജ് യൂണിയൻ രംഗത്ത് ഹനീഫിന്റെ തിളക്കമാർന്ന പ്രവർത്തനം കോഴിക്കോട് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയമായി. പിന്നീട് യൂണിയൻ കൗൺസിലറുമാവാൻ ഹനീഫിന് സാധിച്ചു. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുറമെ പി എം സാംസ്കാരിക രംഗത്തും ഒട്ടേറെ മാതൃകാപരമായ നല്ല പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു.

മുസ്ലിംലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന അഡ്വ:നാലകത്ത് സൂപ്പി, പെരിന്തൽമണ്ണ ലീഗ് സെക്രട്ടറി പി. അബ്ദുൽഹമീദ് മാസ്റ്റർ എന്നിവരെ കൊണ്ട് എം. എസ്. എഫ്.  വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണിപ്പിക്കുവാനും രമ്യമായ നിർദ്ദേശങ്ങൾ ഉൾകൊള്ളിപ്പിക്കുന്നതിനും ഹനീഫിന്റെ കഴിവ് മികച്ചതായിരുന്നു. മുൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന എംകെ മുനീർ പല സുപ്രധാന തീരുമാനങ്ങളിലും ഹനീഫിന്റെ ഉപദേശം സ്വീകരിച്ചിരുന്നതായി അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്.

കലാലയ കാപാലിക രാഷ്ട്രീയത്തെ എന്നും നിരുത്സാഹപ്പെടുത്തിയ പി എം, പെരിന്തൽമണ്ണ ഗവർമെന്റ് കോളേജ്, മണ്ണാർക്കാട് കല്ലടി കോളേജ്, മലപ്പുറം കോളേജ് എന്നീ ക്യാമ്പസുകളിലെ രാഷ്ട്രീയ രംഗത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു. സുന്നി യുവജന സംഗം സെക്രട്ടറി നാട്ടിക വി മൂസ മുസ്ലിയാരുടെ പക്വതയാർന്ന പ്രവർത്തനവും ഹനീഫിനെ ഒരു ഭക്തിരാഷ്ട്രീയ നേതാവാകുന്നതിന്നും പ്രചോദനമായി.

എം. പി. ബനാത്ത് വാല, മുൻ കേന്ദ്രമന്ത്രി ഇ. അഹ്മദ് സാഹിബ്, പി. കെ. കുഞ്ഞാലിക്കുട്ടി,  കെ. പി. എ. മജീദ് സാഹിബ് എന്നിവരോട് ഏറെ അടുപ്പം കാണിച്ച ഹനീഫ്,  പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളടക്കമുള്ളവരുടെ ഹൃദയങ്ങളിൽ ചേക്കേറാനായി.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ചൂടു പിടിക്കുമ്പോൾ പി എം ന്റെ വരവ് എം. എസ്. എഫു കാർക്ക് ഏറെ ആവേശമായിരുന്നു. പ്രസംഗങ്ങളില്ലാതെ ഹനീഫ് ശ്രദ്ധിക്കപ്പെട്ടത് മിതത്വമായ സംസാരവും ഒരു ജ്യേഷ്ഠ സഹോദരനെ പോലെ ഉപദേശ നിർദ്ദേശങ്ങളുമായുള്ള വരവ് കോളേജ് യൂണിയൻ പ്രവർത്തകർ, നേതാക്കൾ, അധ്യാപകർ ഏവർക്കും ഏറെ ഇഷ്ടമായിരുന്നു.

സംഘർഷങ്ങളല്ല, സമാധാനമാണ് മുസ്ലിം ലീഗിന്റെ സന്ദേശം എന്ന് അദ്ദേഹം എം. എസ്. എഫുകാർക്ക് ഓർമ്മിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒരിക്കൽ പെരിന്തൽമണ്ണ പി. ടി. എം. കോളേജിൽ എതിരാളികൾ ഹനീഫിനെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ, ഹനീഫ് സൗമ്യതയോടെ അവരിലേക്ക് ഇറങ്ങി ചെന്നു. ഹനീഫിന്റെ ഹൃദ്യമായ ഭാഷയിലുള്ള സംസാരത്തിൽ അക്രമികൾ പിന്മാറി.

രാഷ്ട്രീയത്തിനപ്പുറം സാമൂഹിക സാംസ്കാരിക ജീവകാരുണ്യ വികസന രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കുവാനായി. പ്രകൃതി പുനഃസ്ഥാപനത്തിനായുള്ള എം. എസ്. എഫിന്റെ മരം സംരക്ഷണ പരിപാടികളും പദ്ധതികളും ഹനീഫിന്റെ ആകർഷണമായിരുന്നു.

ഉത്തമ സമൂഹത്തിന്റെ വീണ്ടെടുപ്പ് എന്ന പ്രമേയം മുൻനിർത്തി സംഘടിപ്പിച്ച എം. എസ്. എഫിന്റെ മലപ്പുറം ജില്ലയിൽ നടന്ന സമ്മേളനം ചരിത്രത്തിലേക്ക് പിന്നീട് ഇടം പിടിച്ചു. കേരളത്തിൽ നിന്നും മാത്രമല്ല സംസ്ഥാനത്തിന്റെ പുറത്തുനിന്നും വിദ്യാർത്ഥി സമൂഹത്തിന്റെ സംഘ ശക്തി സാധിച്ചു കൊടുക്കാൻ അദ്ദേഹത്തിനായി.

ലീഗ് രാഷ്ട്രീയത്തിലെ ഏറെ വേദനിപ്പിച്ച ഗ്രൂപ്പ്‌ പ്രവർത്തനങ്ങളിൽ നിന്നും ഹനീഫ് വിദഗ്ധമായി ഒഴിഞ്ഞു മാറി. ഹനീഫ് ആരെയും വേദനിപ്പിച്ചില്ല. എന്നാൽ തന്റെ നിലപാട് ആരോടും പറയാനും മറന്നില്ല . ടി. ടി. ഇസ്മായിൽ, അഡ്വ. ശംസുദ്ധീൻ എം. എൽ. എ., ഷാജി കെ. വയനാട് എം. എൽ. എ., പി. അഷ്‌റഫ്‌, ഉബൈദ് ചങ്ങലീരി, പി. എം. സ്വാദിഖ്, കെ. എം. ഫിറോസ് ഖാൻ, കുന്നത്ത് മുഹമ്മദ്‌, വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ, ഹനീഫ ഇടുവമ്മൽ, അൻസാരി തില്ലങ്കേരി, അഡ്വ. ഷാഫി കോഴിക്കോട്, പി. ഗഫൂർ ,  ഷാനവാസ്‌ വട്ടത്തൂർ, സി കെ സുബൈർ, നൗഷാദ് മണ്ണിശ്ശേരി, അഡ്വ. കണ്ണിയൻ അബൂബക്കർ , അഷ്‌റഫ്‌ അമ്പലത്തിങ്കൽ, പി. അസീസ് പട്ടിക്കാട്, പൊറ്റയിൽ മൊയ്‌ദീൻകുട്ടി എടപ്പറ്റ , ജലീൽ ഇല്ലിക്കൽ , അഡ്വ. വി. ഷംസുദ്ധീൻ കരിങ്കല്ലത്താണി, ജസ്മൽ പുതിയറ, അഡ്വ കൊരമ്പയിൽ അജ്മൽ , സി പി ഷബീറലി, അഷ്‌റഫ്‌ മടാൻ , എസ്. എം. എ.  ബഷീർ കുന്നപ്പള്ളി , ആമീൻ ശീലത്തു്, ജലീൽ കാരാടൻ, അൻവർ കോമുള്ളൻ, ഉസ്മാൻ താമരത്ത്, ഹബീബ് അരികുഴിയിൽ പട്ടിക്കാട്, പി. അഷ്‌റഫ്‌ തിരൂർ, എം ടി അഫ്സൽ താഴെകോട്, ഫാറൂഖ് കടന്നമണ്ണ, അൻഫൽ നാലകത്ത് എന്നിവരോടൊന്നിച്ചുള്ള ഹനീഫിന്റെ പ്രവർത്തനം കലാലയ രാഷ്രീയത്തിലെ നന്മ നിറഞ്ഞ കാലമായിരുന്നു. ഇവരിൽ പലരും അധികാര രാഷ്ട്രീയത്തിലെത്തിയപ്പോഴും ഹനീഫ് മാത്രം മാറി നിന്നു.

അർഹതപ്പെട്ടവരെ എം. എസ്. എഫിന്റെ നേതൃനിരയിലെത്തിക്കുന്നതിനും അവരുടെ നന്മയിലധിഷ്ഠിതമായ രാഷ്ട്രീയം പഠിപ്പിക്കുന്നതിനും ഹനീഫ് മുന്നിൽ നിന്ന് പ്രവർത്തിച്ചു.

അസം കലാപപ്രദേശം സന്ദർശിക്കുന്നതിന്റെ ഭാഗമായി ലീഗ് നേതാക്കളായ പികെ കുഞ്ഞാലികുട്ടി, ഇ. ടി മുഹമ്മദ്‌ ബഷീർ, കെ. പി. എ. മജീദ് എന്നിവരുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുമായി നീങ്ങിയ ഹനീഫിനെ പനിയുടെ രൂപത്തിൽ അസുഖം പിടികൂടുകയായിരുന്നു. മുംബൈ റ്റാറ്റാ ആശുപത്രിയിൽ പ്രവേശിച്ച ഹനീഫിന് രോഗം മൂർച്ഛിച്ചു പിന്നീട് കോഴിക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിധിക്ക് കീീഴടങ്ങേണ്ടി വന്നു.

സ്വന്തം കുടുംബ കാര്യങ്ങൾക്ക് കാര്യമായ സമയം നീക്കി വെച്ചപ്പോഴും അതു പോലെ സമൂഹത്തിന്റെ സംഘടന പ്രവർത്തനങ്ങൾക്കും സമൂഹത്തിന്റെ നേരായ ഉദ്ധാരണ പ്രവർത്തനത്തിനും ഹനീഫിന്റെ യാത്ര മാതൃകയാവുമെന്നതിൽ സംശയമില്ല.

മാതാപിതാക്കൾക്കും ഭാര്യക്കും രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്കും അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാവില്ല. പക്ഷെ നമുക്ക് കഴിയാവുന്നത് ഹൃദ്യമായ പ്രാർത്ഥന മാത്രം.

spot_img

Related Articles

Latest news