ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍മാരെ മറ്റി നിയമിച്ചത്.
മിസോറാം ഗവര്‍ണറായിരുന്ന പി എസ് ശ്രീധരന്‍പിള്ളയെ അവിടെ നിന്ന് മാറ്റി ഗോവ ഗവര്‍ണറായി നിയമിച്ചു. ഹരിബാബു കംബാട്ടിയാണ് പുതിയ മിസോറാം ഗവണര്‍.