റിയാദ് : മുൻവർഷങ്ങളിൽ എന്ന പോലെ പയ്യന്നൂർ സൗഹൃദ വേദി, റിയാദ് പുണ്യ മാസമായ റമദാനിലെ ഇഫ്താർ സംഗമം , ആദ്യ ദിനത്തിൽ തന്നെ മലാസ് ചെറീസ് റസ്റ്റ്‌റ്റോറന്റ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ ഫോർക ചെയർമാൻ ആയിരുന്ന സത്താർ കായംകുളത്തിന്റെ പേരിലുള്ള പഠന സഹായം കൃപയുടെ പ്രസിഡന്റ് ഇസഹാഖ്, റഷീദ് കായംകുളം എന്നിവർക്ക് കൈമാറി. ചടങ്ങിൽ ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതവും, പ്രസിഡന്റ് സനൂപ് കുമാർ അധ്യക്ഷത വഹിക്കുകയും ചെയ്തു. സൗദി ഇസ്ലാഹിസെന്റർ പ്രബോധകനും അധ്യാപകനുമായ സൈയ്യിദ് സുല്ലമി റമദാൻ സന്ദേശം നൽകിയ ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ബി . എസ്. മീണ ( വെൽഫയർ), അറ്റാച്ചി കൗൺസിലർ അർജുൻ സിംഗ് , വി. എഫ്. എസ്. ഇൻചാർജ് ദാവൂദ് എന്നിവർ മുഖ്യ അഥിതികൾ ആയിരുന്നു. പി. എസ്. വി മുഖ്യഉപദേശക സമിതി അംഗം അബ്ദുൽ മജീദ്, എൻ. ആർ. കെ കൺവീനർ സുരേന്ദ്രൻ, ബാലു (ഓ. ഐ. സി. സി ), സുരേഷ് കണ്ണപുരം ( കേളി),
വിജയൻ നെയ്യാറ്റിൻകര (ഫോർക ഉപദേശക സമിതി അംഗം), ഫിറോസ് പോത്തൻകോട് (ഷിഫാ മലയാളി സമാജം), സഫീർ (മിയ), നിസാം (കസവ് കൂട്ടായ്മ), ഷാജി മഠത്തിൽ (കൂട്ടിക്കൽ കൂട്ടായ്മ), റസൽ (പ്രവാസി മലയാളി ഫൗണ്ടേഷൻ), ഡോക്ടർ. രാമചന്ദ്രൻ, പ്രവാസി ഭാരതീയ പുരസ്‌കാരജേതാവ് ശിഹാബ് കൊട്ടുകാട് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. തുടർന്ന് വിവിധ പരീക്ഷകളിൽ വിജയികളായ ജിഷ്ണു സനൂപ്, റസ്മാന. പി. പി, സഫ്‌വാൻ അബ്ദുൽ ഖാദർ (പ്ലസ് 2), മുഹമ്മദ് ബിൻ സമീർ, സായ അബ്ദുൽ ഖാദർ (എസ്. എസ്. എൽ. സി ) എന്നീ വിദ്യാർത്ഥികൾക്ക് ബി. എസ്. മീണ (എംബസി സെക്കന്റ് സെക്രട്ടറി), അർജുൻ സിംഗ് (അറ്റാച്ചി കൗൺസിലർ), സയിദ് സുല്ലമി, റിയാസ് വണ്ടൂർ (മീഡിയ), ഇസ്മായിൽ എന്നിവർ പി.എസ്. വി യുടെ ആശംസാഫലകം കൈമാറി.
റമദാൻ സന്ദേശത്തെപ്പറ്റി ആസ്പദമാക്കി നടത്തിയ പ്രശ്നോത്തരിയിൽ വിജയികളായ മുഹമ്മദ് നഹിയ, മുഹമ്മദ് ബഷീർ, മുന്നവർ അലി, പ്രിയ സനൂപ് എന്നിവർക്ക് ഷംസുദീൻ, ജയൻ, സിറാജ്, അബ്ദുൽ മജീദ് എന്നിവർ പി. എസ്. വി യുടെ സ്നേഹോപഹാരങ്ങൾ നൽകി. പി. എസ്. വി അംഗങ്ങൾക്കൊപ്പം വി. കെ. മുഹമ്മദ്, അനിൽകുമാർ, സുരേഷ് ശങ്കർ, നെയ്മത്തുള്ള, അഡ്വക്കേറ്റ് അജിത്ത്, ഷമീർ കല്ലിങ്കൽ, ജലീൽ ആലപ്പുഴ (മീഡിയ), ഇസ്മായിൽ പയ്യോളി ( മീഡിയ )എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജഗദീപ്, ജയ്ദീപ് ശ്രീനികോറോം, മുഹമ്മദ് കുഞ്ഞി, ഇക്ബാൽ, ഇസ്മായിൽ, അബ്ദുൽ റഹ്മാൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.