റിയാദ്: പയ്യന്നൂർ സൗഹൃദ വേദി റിയാദ് എക്സിറ്റ് 18 ൽ വച്ച് പൊന്നോണം 2024, “പൂവേ പൊലി പൂവേ” ആഘോഷിച്ചു. 250 ഓളം വരുന്ന വേദി കുടുംബ അംഗങ്ങളും വിശിഷ്ട വ്യക്തികളും പങ്കെടുത്ത ചടങ്ങിൽ വേദി അംഗങ്ങളായ അബ്ദുൽ സമത്, ഉസ്മാൻ, അംജത്, സിറാജ് തിഡിൽ, എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഉസ്മാൻ, നിസാർ ഗുരുക്കൾ എന്നിവർ തയ്യാറാക്കിയ പൂക്കളവും, മാജിക്കൽ ഓണാശംസയും, ഓണപാട്ട് , ഓണസദ്യ, മാവേലി, പുലികുട്ടികളായ സഞ്ജയ് സനൂപ്, മുഹമ്മദ് റിദാൻ പരിപാടിക്ക് മാറ്റുകൂട്ടി.
ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതവും, പ്രസിഡന്റ് സനൂപ് പയ്യന്നൂർ അധ്യക്ഷനുമായ സാംസ്‌കാരിക ചടങ്ങിൽ ഫോർക രക്ഷാധികാരി വിജയൻ നെ യ്യാറ്റിൻകര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും, മീഡിയ പ്രസിഡന്റ് നസറുദ്ധീൻ വി. ജെ. ഒഐസിസി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളി മാടക്കുന്ന് , കെഎംസിസി ചെയർമാൻ യു. പി.മുസ്‌തഫ, കുമ്മിൽ സുധീർ നവോദയ, സഫീർ വണ്ടൂർ മിയ സെക്രട്ടറി, ഷിഫാ മലയാളം സമാജം സാബു, വി. കെ. മുഹമ്മദ്, സൈഫുദ്ധീൻ എന്നിവർ ഓണ സന്ദേശം നൽകി സംസാരിച്ചു.ശിഹാബ് കൊട്ടുകാട്,
ഷംസു കാസർഗോഡ്, നദീര ഷംസു, ബഷീർ വണ്ടൂർ, വിജേഷ്,സഫീറലി, സുധീർ, റസാക്ക് മനക്കായ്, പ്രകാശ് വടകര, മധു വർക്കല, ബിജു മടത്തറ, ഷജീർ കല്ലമ്പലം എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വേദി എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ റഹ്മാൻ, ഇസ്മായിൽ, സുബൈർ, ഇക്ബാൽ, അർഷാദ്, അബ്ദുൽ ഖാദർ എന്നിവരോടൊപ്പം അംഗങ്ങളായ രാകേഷ്, ശ്രീജിത്ത്, സമീർ, നാദിർ, അനസ് എന്നിവർ നേതൃത്വം നൽകിയ ചടങ്ങിന് ട്രഷറർ ജയ്ദീപ് നന്ദി പറഞ്ഞു.