പഹൽഗാം ഭീകരാക്രമണം: ഒ.ഐ.സി.സി ഹഫർ അൽ ബത്തീൻ അനുശോചിച്ചു

റിയാദ്: ഒ.ഐ.സി.സി ഹഫർ അൽ ബത്തീൻ കമ്മറ്റി പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജ്യത്തിന് എതിരായിട്ടുള്ള ഇത്തരം ഭീകര പ്രവർത്തനങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പ്രതിജ്ഞ എടുത്തു.

മനുഷ്യത്വ രഹിതമായ ഭീകരാക്രമണത്തെ യോഗം അപലപിക്കുകയും, ഭരണകൂട വീഴ്ചയേയും ഭീകരവാദികളുടെ രാജ്യവിരുദ്ധ അജണ്ടകളെയും കുറിച്ചും ചർച്ച ചെയ്തു.

ജനറൽ സെക്രട്ടറി ഷബ്‌നാസ് കണ്ണൂർ സ്വാഗതവും ട്രഷറർ റാഫി പരുതൂർ നന്ദിയും അറിയിച്ച യോഗത്തിൽ ജിതേഷ് തെരുവത്ത്, സാബു സി തോമസ്, ജോബി ആന്റണി, ജോമോൻ ജോസഫ്, ഷാനവാസ് മതിലകം തുടങ്ങിയവർ സംസാരിച്ചു

spot_img

Related Articles

Latest news