പാലക്കാട്: മീനാക്ഷിപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ആദിവാസി ശിശു മരിച്ചു. പോഷകാഹാരക്കുറവ് നേരിടുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചത്.മീനാക്ഷിപുരം സര്‍ക്കാര്‍ ആദിവാസി ഉന്നതിയില്‍ താമസിക്കുന്ന പാര്‍ഥിപന്‍ സംഗീത ദമ്പതികളുടെ പെണ്‍കുഞ്ഞ് കനിഷ്‌കയാണ് മരിച്ചത്.
പാല്‍ നല്‍കുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോള്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞ് പോഷകാഹാര കുറവ് നേരിട്ടിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
ഗര്‍ഭിണികള്‍ക്ക് പ്രതിമാസം നല്‍കുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. രണ്ട് വര്‍ഷം മുമ്പ് ദമ്പതികളുടെ ആദ്യ പെണ്‍കുഞ്ഞ് ഇതേ രീതിയിലാണ് മരിച്ചത്.