റംസാൻ മാസത്തിൽ പഴയ ജറുസലേം മേഖലകളിൽ നിന്ന് പാലസ്തീൻ വിഭാഗക്കാരെ ഇറക്കി വിടാനുള്ള ഇസ്രയേലിൻ്റെ ശ്രമമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കാൻ ഇടയാക്കിയത്.
വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള മേഖലകളിൽ പലസ്തീൻകാരും ഇസ്രയേലി സായുധസേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നിരവധി പേര്‍ക്ക് പരിക്ക്. 163 പാലസ്തീനികള്‍ക്കും ഇസ്രയേൽ പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് ഫ്രാൻസ് 24 റിപ്പോര്‍ട്ട്.
ജൂതമതക്കാര്‍ക്കും ഇസ്ലാം മത വിശ്വാസികള്‍ക്കും ഒരു പോലെ പ്രധാനപ്പെട്ട ജറുസലേം നഗരത്തിലും പലസ്തീനി ഭൂരിപക്ഷ പ്രദേശമായ വെസ്റ്റ് ബാങ്കിലുമാണ് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയോടെ ജറുസലേമിലെ അൽ അക്സ മോസ്കിലായിരുന്നു അക്രമസംഭവങ്ങള്‍ തുടങ്ങിയത്. പോലീസിനെതിരെ പലസ്തീനികള്‍ കല്ലുകളും കുപ്പികളും പടക്കങ്ങളും എറിഞ്ഞപ്പോള്‍ ഗ്രനേഡുകളും റബര്‍ ബുള്ളറ്റുകളും ഉപയോഗിച്ചായിരുന്നു ഇസ്രയേൽ റയട്ട് പോലീസിൻ്റെ മറുപടി. അക്രമങ്ങളിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതോടെ കിഴക്കൻ ജറുസലേമിൽ ഒരു ഫീൽഡ് ആശുപത്രി തുടങ്ങിയതായി പലസ്തീനിയൻ റെഡ് ക്രെസൻ്റ് അറിയിച്ചു.