പാലിയേക്കര ടോള്‍ നിർത്തി; നാലാഴ്ച പിരിക്കരുതെന്ന് ഹൈക്കോടതി

*കൊച്ചി*: പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് മരവിപ്പിച്ചു. ഹൈക്കോടതിയാണ് നാലാഴ്ചത്തേക്ക് ടോള്‍പിരിവ് മരവിപ്പിച്ചത്. ഒരു കൂട്ടം ഹരജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തകര്‍ന്ന മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാത എന്തുകൊണ്ട് ശരിയാക്കുന്നില്ലെന്ന ചോദ്യം ഹൈക്കോടതി നിരന്തരം ചോദ്യച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിനാലാണ് നടപടി. ഇടക്കാല ഉത്തരവിന്റെ വാദം ഹൈക്കോടതിയില്‍ തുടരും. വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ദേശീയപാത അതോറിറ്റിക്കോ കരാര്‍ കമ്പനിക്കോ കഴിഞ്ഞില്ലെന്നതാണ് ഈ ഉത്തരവിലേക്ക് നയിച്ച സാഹചര്യം.

spot_img

Related Articles

Latest news