പാൻ-ആധാർ കാർഡുകൾ ബന്ധിപ്പിക്കൽ സമയം ആറുമാസം കൂടി നീട്ടി കേന്ദ്രസർക്കാർ.

ന്യൂഡൽഹി: കോവിഡ്​ 19ന്‍റെ സാഹചര്യത്തിൽ പാൻ -ആധാർ കാർഡ്​ ബന്ധിപ്പിക്കൽ സമയം 2022 മാർച്ച്​ 31വരെ നീട്ടി കേന്ദ്രസർക്കാർ. കോവിഡ്​ 19ന്‍റെ സാഹചര്യത്തിൽ നികുതി ദായകർ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താണ്​​ ബന്ധിപ്പിക്കൽ സമയം ആറുമാസം കൂടി നീട്ടാനുള്ള ആദായ നികുതി വകുപ്പിന്‍റെ തീരുമാനം.

നേരത്തേ സെപ്​റ്റംബർ 30ന്​ മുമ്പ്​ പാൻ -ആധാർ കാർഡ്​ ബന്ധിപ്പിക്കണമെന്ന്​ ആദായ നികുതി വകുപ്പ്​ അറിയിച്ചിരുന്നു. ഈ വർഷം മാത്രം നാലാമത്തെ തവണയാണ്​ ആധാർ-പാൻ ബന്ധിപ്പിക്കാനുള്ള സമയം സർക്കാർ നീട്ടി നൽകുന്നത്​. നേരത്തേ ജൂലൈയിലായിരുന്ന ഡെഡ്​ലൈൻ സെപ്​റ്റംബർ 30 വരെ നീട്ടിയിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടർന്നായിരുന്നു അത്​. ​

നേരത്തേ പാൻ ആധാർ കാർഡുമായി സെപ്​റ്റംബർ 30നകം ബന്ധിപ്പിച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്നായിരുന്നു അധികൃതർ​ അറിയിച്ചത്​. ബാങ്ക്​ അക്കൗണ്ടുകൾ തുടങ്ങുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും പാൻ -ആധാർ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കണമെന്നായിരുന്നു നിർദേശം. നിലവിൽ 50,000ത്തിൽകൂടുതലുള്ള സാമ്പത്തിക ഇടപാടുകൾക്ക്​ പാൻ കാർഡ്​ നിർബന്ധമാണ്.

Mediawings:

spot_img

Related Articles

Latest news