ഓർമ്മകളും ആത്മബന്ധങ്ങളും കൂട്ടിയിണക്കി മുൻ പ്രവാസികളുടെ മഹാസംഗമം

പാണ്ടിക്കാട്: പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം (റിയാദ്) നാട്ടിൽ മുൻ പ്രവാസികളുടെ മഹാസംഗമം സംഘടിപ്പിച്ചു. ഓർമ്മകളും ആത്മബന്ധങ്ങളും പുതുക്കിയ ഈ സംഗമം പ്രവാസി ഐക്യത്തിന്റെയും സഹകരണത്തിന്റെയും സന്ദേശമായി മാറി.
പ്രസിഡന്റ് അഷ്‌റഫ് കോടാലി (മുത്തു പാണ്ടിക്കാട്)യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻ പ്രസിഡൻറ് ജാബിർ ടി.സി ഉദ്ഘാടനം ചെയ്തു.

പ്രവാസജീവിതത്തിലെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവെച്ച് സംസാരിച്ച അദ്ദേഹം, പരസ്പര പിന്തുണയും കൂട്ടായ്മയും സമൂഹത്തിന് മാതൃകയാകണമെന്ന് ആഹ്വാനം ചെയ്തു.
ദാസൻ വെട്ടിക്കാട്ടിരി, മുനീർ കൊടശ്ശേരി, ഷാജഹാൻ പുഴക്കൽ എന്നിവർ പ്രസംഗിച്ചു. കുഞ്ഞിപ്പ ഒറവമ്പുറം സ്വാഗതവും മാനു മുസ്ലിയാരകത്ത് നന്ദിയും രേഖപ്പെടുത്തി.

സംഗമത്തിന്റെ ഭാഗമായി മുഹമ്മദ് ഒറവമ്പുറം, ഹസ്സൻ വെള്ളുവങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി. സംഗീതനിശ പരിപാടിയുടെ പ്രധാന ആകർഷണമായി.
സൗദിയിലേക്ക് തിരിച്ചു പോകാൻ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഒരു പ്രവാസിക്ക് നാട്ടിൽനിന്നുള്ള വിമാന ടിക്കറ്റ് യോഗത്തിൽവെച്ച് ഭാരവാഹികൾ കൈമാറി. പ്രവാസികളുടെ കരുതലും സഹകരണവും പ്രതിഫലിപ്പിച്ച ഈ നിമിഷം സംഗമത്തിന് പ്രത്യേക താളം നൽകി.

spot_img

Related Articles

Latest news