പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം റിയാദ് ഇഫ്താർ സംഗമം

റിയാദ്: പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബത്തയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 200-ലധികം അംഗങ്ങൾ പങ്കെടുത്തു. സൗഹൃദവും സഹോദര്യവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ഇഫ്താർ സംഗമം പ്രവാസി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും വിളിച്ചോതുന്നതായി.
ഇഫ്താറിന് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ സംഘം പ്രസിഡന്റ് അഷ്‌റഫ്‌ എന്ന മുത്തു കോടാലി അധ്യക്ഷത വഹിച്ചു. അക്ബർ ബാദുഷ അമുഖ പ്രഭാഷണം നടത്തി. ചടങ്ങ് അമീർ പട്ടണത്ത് ഉദ്ഘാടനം നിർവഹിച്ചു. മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രൊഫസർ എം.കെ. ഫൈസി കൊടശ്ശേരി റമദാൻ സന്ദേശം നൽകി.

റമദാൻ മാസം മനുഷ്യരെ ആത്മീയതയിലേക്കും സഹോദര്യത്തിലേക്കും നയിക്കുന്നതാണെന്നും സമൂഹത്തിൽ ഐക്യവും കാരുണ്യവും വളർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
റിയാദ് മലപ്പുറം ജില്ലാ കൂട്ടായ്മ പ്രസിഡന്റ് ഫൈസൽ തമ്പലകോടൻ, ഷുക്കൂർ കൊളപ്പറമ്പ, അബ്ദുൽ ബാരി, നാസർ സി.എം, ആസാദ് കക്കുളം, ഇല്യാസ് പി.എം, ദാസൻ വളരാട്, കുട്ടി കൊടശ്ശേരി, മോഹനൻ പൂളമണ്ണ, അഷ്‌റഫ് പാലത്തിങ്കൽ എന്നിവർ ആശംസകൾ അറിയിച്ചു. ബാബു കൊടശ്ശേരി സ്വാഗതവും, ഷാഫി വെട്ടിക്കാട്ടിരി നന്ദിയും ആശംസിച്ചു.

പരിപാടികളുടെ വിജയത്തിനായി മുജീബ് കിഴക്കേ പാണ്ടിക്കാട്, അഫീഫ് വെള്ളുവങ്ങാട്, റാഫി തമ്പാനങ്ങാടി, കെ.പി. സലാം, അമീർ കൊടശ്ശേരി, നിയാസ് പുളിക്കൽ, ഹംസ പി.എം, സിയാദ് വെള്ളുവങ്ങാട്, സുമോദ് അരിമ്പ്ര, ലുക്മാൻ പാണ്ടിക്കാട്, അമാനുള്ള കൊടശ്ശേരി, ഖാലിദ് വെള്ളുവങ്ങാട്, ഷാനിക്ക്, റിസ്‌വാൻ, ബിൻഷാദ്, അൻസിൽ, നൗഷാദ്, ആരിഫ്, ആബിദ് ഷഹീദ് എന്നിവർ നേതൃത്വം നൽകി. വലിയ പങ്കാളിത്തത്തോടെ നടന്ന ഇഫ്താർ സംഗമം പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവും ഐക്യവും കൂടുതൽ ശക്തിപ്പെടുത്തുന്ന വേദിയായി മാറി.

spot_img

Related Articles

Latest news