റിയാദിലുള്ള പാണ്ടിക്കാട്ടുകാരുടെ കൂട്ടായ്മയായ പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം എക്സിറ്റ് 18 ലെ എലിൻ വിശ്രമ കേന്ദ്രത്തിൽ നടന്ന വാർഷികാഘോഷത്തോട് കൂടി നടന്ന ജനറൽ ബോഡി യോഗത്തിൽ അമീർ പട്ടണത്തിന്റ അധ്യക്ഷതയിൽ പുതിയ കമ്മിറ്റി രൂപീകരണ ത്തിന് നേതൃത്വം നൽകി. പ്രസിഡന്റായി അഷ്‌റഫ് അലി എന്ന മുത്തുവിനെയും വർക്കിങ് പ്രസിഡന്റായി അക്ബർ ബാദുഷയെയും, വൈസ് പ്രസിഡന്റ് മാരായി ആസാദ് കക്കുളം, ഇല്യാസ് വളരാട്, ജനറൽ സെക്രട്ടറി മാരായി ബാബു വിപി, ഷാഫി വെട്ടിക്കട്ടിരി, അഫീഫ് വെള്ളുവങ്ങാട് എന്നിവരെയും, ട്രഷര്‍ ആയി മുജീബ് മാഞ്ചേരിയും,സെക്രട്ടറിമാരായി അമാനുള്ള, കൊടശ്ശേരി, റാഫി തമ്പാനങ്ങാടി, ആബിദ് നടുക്കുണ്ട്, കെ പി സലാം, നാസർ വളരാട്, ജീവ കാരുണ്യ കൺവീനറായി നിയാസ് പുളിക്കലിനെയും, സ്പോർട്സ് ആർട്സ് കൺവീനവർമാരായി റാഷിദ്, സിയാദ് എന്നിവരെയും, മീഡിയ കൺവീനറായി ഷഹീദ് കിഴക്കേ പാണ്ടിക്കാടിനെയും, രക്ഷാധികാരികളായി അമീർ പട്ടണത്ത്, നാസർ സി എം, ഷുക്കൂർ കൊളപ്പറമ്പ, അഷ്‌റഫ് പാലത്തിങ്കൽ, ദാസൻ വെട്ടിക്കാട്ടിരി, മോഹനൻ പൂളമണ്ണ ,ഉപദേശക സമിതിയിലേക്ക് ഇസ്മായിൽ വാലിൽ, അബ്ദുൽ ബാരി, ബാവ കൊടശ്ശേരി, പി ടി എം കുഞ്ഞുട്ടി, കുഞ്ഞിപ്പ പാണ്ടിക്കാട്, ടിസി ജാബിർ എന്നിവരെയും എക്സിക്യൂട്ടീവിലേക്ക് ഹംസ വളരാട്, ഖാലിദ് വെള്ളുവങ്ങാട്, നൗഷാദ് പുതിക്കുന്നൻ, ആരിഫ് വെട്ടിക്കാട്ടിരി, അസ്മൽ കൊടശ്ശേരി,റിസ്‌വാൻ, ഷാനിക്, റാഷിക്ക്, ബിൻഷാദ്, അമീർ കൊടശ്ശേരി എന്നുവരെയും തിരഞ്ഞെടുത്തു, പാണ്ടിക്കാട് സഹകരണ സംഘത്തിൽ മൂന്ന് വർഷം അംഗങ്ങളായി ഉള്ളവർക്ക് പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ പോകുന്നവർക്ക് 15000 രൂപയും മരണപ്പെടുന്നവരുടെ കുടുംബത്തിന് 50000 രൂപയും നൽകാൻ പുതിയ കമ്മിറ്റി തീരുമാനിച്ചു.കബീർ വിപി, അഷ്‌റഫ്, സുനീർ എന്നിവരുടെ ടീമിന്റെ ഗാനമേളയും ഉണ്ടായിരുന്നു. യോഗത്തിന് അക്ബർ ബാദുഷ സ്വാഗതവും ബാബു വിപി നന്ദിയും പറഞ്ഞു

