തലശ്ശേരി:പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ പൊലീസ് അന്വേഷിക്കുന്നതിനിടെ തൂങ്ങിമരിച്ച രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ് പി നേരിട്ടെത്തി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി.
പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ വടകര റൂറൽ എസ്പിയും ഡോക്ടർമാരും രതീഷിനെ തൂങ്ങിയ മരിച്ച നിലയിൽ കണ്ടെത്തിയ ചെക്യാടുള്ള കശുമാവിൻ തോട്ടത്തിൽ അർധരാത്രിയിലെത്തി പരിശോധന നടത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സംശയങ്ങൾ ദൂരീകരിക്കാനാണ് ഇതെന്ന് പൊലീസ് പറയുന്നു.
ദുരൂഹത ബലപ്പെട്ടതോടെ മൻസൂർ കൊലക്കേസ് പ്രതി രതീഷിന്റെ മരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.