പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതി രാഹുലിന്‍റെ അമ്മയ്ക്കും സഹോദരിക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് നവവധുവിനെ ഭർത്താവ് ക്രൂരമർദനത്തിനിരയാക്കിയ കേസില്‍ ഒന്നാം പ്രതി പ്രതി രാഹുലിന്‍റെ അമ്മയ്ക്കും സഹോദരിക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു.കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഉഷ, കാർത്തിക എന്നിവർ. പ്രതികള്‍ക്ക് കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ജൂണ്‍ ഒന്നിന് മുമ്പ് ഹാജരാകണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്നും നിർദേശം നല്‍കുകയുണ്ടായി. നേരത്തെ തന്നെ പോലീസ് ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല. മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഇവർ കോടതിയെ സമീപിക്കുന്നത് ഇതിന് പിറകെയാണ്.

spot_img

Related Articles

Latest news