പറക്കാട് വിവിഎ യുപി സ്കൂളിൽ 27 വർഷം മുമ്പ് ഒരുമിച്ച് പഠിച്ചവർ പഴയകാല ഓർമ്മകൾ ഓർത്തെടുത്ത് ബെഞ്ച് 95-96 എന്ന പേരിൽ വീണ്ടും ഒത്തൊരുമിച്ചു. ഒത്തുചേരലിൽ പഴമകൾ കൊണ്ടുവരുന്നതിനായി കുട്ടിക്കാലത്തെ ഓർമ്മകൾ പുനരുദ്ധരിച്ചാണ് സഹപാഠികൾ ആഘോഷിച്ചത്. അന്നുണ്ടായിരുന്ന പഴയ കച്ചവടക്കാരെ മുഴുവൻ ഉൾപ്പെടുത്തിയും അന്നത്തെ കച്ചവട രീതികൾ സജ്ജീകരിച്ചും, കേക്കുമുറിച്ചും ആ പഴയ കാല ഓർമ്മകൾ നിലനിർത്തി.
പറക്കാട് സ്കൂളിൽ വെച്ച് നടന്ന സംഗമം മുൻ എച്ച്.എം കേശവൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ശിഹാബുദ്ധീൻ അധ്യക്ഷത വഹിച്ചു.മാനേജിംഗ് കമ്മിറ്റി അംഗം ചേക്കുട്ടി, അധ്യാപകരായ
ശാലി ടീച്ചർ, ഗിരീഷ് മാസ്റ്റർ, മീന ടീച്ചർ, ലാലി ടീച്ചർ, മുഹമ്മദ് മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ, ലീലാവതി ടീച്ചർ, സതി ദേവി, കമറുന്നീസ ടീച്ചർ, മനോജ് മാസ്റ്റർ, സുമ ടീച്ചർ, ദേവി ടീച്ചർ ഉഷ ടീച്ചർ എന്നിവർ പഴയ കാല അനുഭവങ്ങൾ ഓർത്തെടുത്തു കൊണ്ട് സംസാരിച്ചു. ശറഫുദ്ധീൻ വി, പത്തനാപുരം സ്വാഗതവും മുർഷിദ് കെ.ടി നന്ദിയും പറഞ്ഞു .
അന്ന് വിദ്യ പകർന്നു തന്ന അധ്യാപകരെ വിദ്യാർത്ഥികൾ ചടങ്ങിൽ ആദരിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ഷറഫു പത്തനാപുരം മുഹമ്മദ് വി ശിഹാബുദീൻ അസ്ക്കർ ബാബു, ജുനൈസ്, ആങ്കർ നിജില ജസീന, ലഫ്സിദ, മുബഷിറ, ധന്യ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.