പറശ്ശിനിക്കടവ് ഉത്സവത്തിന് പോയി മടങ്ങവെ ദുരന്തം, രാജിത്തിന് ദാരുണാന്ത്യം, 3 പേർക്ക് ​ഗുരുതരം, വാഹനപാകടങ്ങള്‍ തുടര്‍ക്കഥയായി മട്ടലായി

കാസര്‍കോട്: മട്ടലായി ദേശീയപാതയില്‍ വാഹനപാകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ചെറുതും വലുതുമായ 25 ഓളം വാഹനാപകടങ്ങളാണ് ഈ വര്‍ഷം ഈ മേഖലയില്‍ സംഭവിച്ചത്. ശനിയാഴ്ച രാവിലെ മീന്‍വണ്ടിയും പറശിനിക്കടവ് ദര്‍ശനം കഴിഞ്ഞുവരികയായിരുന്ന കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂര്‍ ആസ്റ്റര്‍മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെറുവത്തൂര്‍ ഓര്‍ക്കളം സ്വദേശികളായ രാധാകൃഷ്ണന്‍കാര്‍ത്യായനി ദമ്പതികളുടെ മകന്‍ കെ.പി.രാജിത്ത്(31) ആണ് മരണപ്പെട്ടത്.

പുലര്‍ച്ചെ 5.50 ഓടെ മട്ടലായി ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന രാജിത്തും സുഹൃത്തുക്കളും സഞ്ചരിച്ച ആള്‍ട്ടോകാറില്‍ ഗോവയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന മീന്‍വണ്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു. വിവരമറിഞ്ഞ് തൃക്കരിപ്പൂരില്‍നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും ചന്തേര പോലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് രാജിത്തിനേയും മൂന്ന് സുഹൃത്തുക്കളേയും പുറത്തെടുത്തത്.

ഉടന്‍ ചെറുവത്തൂര്‍ കെ.എ.എച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും രാജിത്ത് മരണപ്പെട്ടിരുന്നു. പരിക്കേറ്റ മൂന്നുപേരുടേയും നില അതീവഗുരുതരമായതിനാല്‍ കണ്ണൂര്‍ ആസ്റ്റര്‍മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇവരെ അതീവതീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എടിഎമ്മിൽ നിന്ന് ലഭിച്ച പണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ചു സത്യസന്ധത തെളിയിച്ചതിന് നീലേശ്വരം പോലീസ് രാജിത്തിന് സ്നേഹാദരവ് നൽകിയിരുന്നു, ബ്ലഡ് ഡൊണേഷൻ കേരള ചെറുവത്തൂർ സോൺ അംഗം കൂടിയാണ് രാജിത്ത്.
അതേസമയം ബസ് അപകടമടക്കം 25 ഓളം അപകടങ്ങളാണ് ഞാണംകൈമുതല്‍ തോട്ടം ഗേറ്റുവരെയുള്ള ദേശീയപാതിയില്‍ നടന്നത്. നാലോളം ജീവന്‍ പൊലിഞ്ഞു. അമിതവേഗയും അശ്രദ്ധയുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. മട്ടലായയിലെ കൊടും വളവും, കിലോമീറ്ററോളം വളവില്ലാത്ത റോഡും അപകടം വര്‍ധിപ്പിക്കുന്നു. ഒരാഴ്ച ഒരപകടം ഈമേഖലയില്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

spot_img

Related Articles

Latest news