കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ ഹൗസ്ബോട്ട് പറശ്ശിനിക്കടവിൽ തളിപ്പറമ്പ എം എൽ എ ജെയിംസ് മാത്യു ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.
100 അടി നീളവും 18 അടി വീതിയിലും ഒരു കോടി രൂപ ചെലവഴിച്ചാണ് ഇതിന്റെ നിർമ്മാണം. പറശ്ശിനിക്കടവിലെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തി 6 ഡ്രൈവര്‍മാരടക്കം 8 പേരുടെ നന്മ ടൂറിസം ക്ലബ് എന്ന കൂട്ടായ്മയിൽ ഉയർന്നു വന്ന ആശയമാണ് സഫലീകൃതമാകുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ ടൂറിസം വികസനത്തിന്റെ തയ്യാറെടുക്കുകയാണ് കേരളം.