പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് അഞ്ച് വര്‍ഷം പിന്നിടുകയാണ്.
പരിമിതികളും പരാധീനതകളും നിറഞ്ഞ ഈ ആതുരാലയം ഇപ്പോഴും വിദഗ്ദ്ധ ചികിത്സ തേടുകയാണ്. അഞ്ചാം വര്‍ഷത്തിലേക്കു കടക്കുമ്ബോഴും പരിമിതികളുടെ അത്യാസന്ന വിഭാഗത്തില്‍ കിടക്കുന്ന ഈ ആതുരാലയത്തിനെ രക്ഷിക്കാന്‍ പ്രാണവായു വേണംപരിയാരം മെഡിക്കല്‍ കോളേജിനെ സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിന്വര്‍ഷം അഞ്ച് തികയുകയാണ്. പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും മന്ത്രിമാര്‍ നേരിട്ടെത്തി ശോചനീയാവസ്ഥ നേരില്‍ കണ്ട് തിരിച്ചു പോയിട്ടും എല്ലാം പഴയതുപോലെ തന്നെ തുടരുകയാണ്.ചില വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെയും ചിലയിടങ്ങളില്‍ ഉപകരണങ്ങളുടെയും മരുന്നിന്റെയുമെല്ലാം കുറവുകള്‍ കാരണം ഉയരുന്ന പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടയിലും സാധാരണക്കാരായ അനേകം രോഗികള്‍ക്ക് ആശ്രയമാണ് പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി. ശസ്ത്രക്രിയ നടത്താന്‍ പലപ്പോഴും രണ്ടാഴ്ചയോളമാണ് കാത്തിരിക്കേണ്ടിവരുന്നത്. ചിലര്‍ക്ക് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടി വരുന്നു