തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് താക്കീത് : നവോദയ റിയാദ്

റിയാദ്: രാജ്യത്തിന്റെ മതേതര പൈതൃകം തകർക്കാനും ഭരണഘടന തിരുത്താനുമുള്ള ബി ജെ പിയുടെ ഹീനശ്രമങ്ങൾക്ക് മതേതര ഇന്ത്യയുടെ ശക്തമായ താക്കീതാണ് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം. മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താമെന്നുളള സംഘ് പരിവാർ മോഹത്തിന് തിരിച്ചടി ഏൽക്കുകയും ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടമാകുകയും ചെയ്തത് ശുഭസൂചകമാണ്.

കേരളത്തിൽ ബി ജെപിക്ക് ഒരു സീറ്റ് ലഭിച്ചത് കോൺഗ്രസ്സിന്റെ കാരുണ്യത്തിലാണ്. കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റിൽ ബിജെപി ജയിക്കുകയും കോൺഗ്രസ്സ് മൂന്നാസ്ഥാനത്തേക്ക് പോകുകയും ചെയ്തത് കോൺഗ്രസ്സ് നിലപാട് മൂലമാണ്. വടകര ജയിക്കാൻ തൃശൂർ ബിജെപിക്ക് നൽകി എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. അതേ സമയം ഇടതുപക്ഷത്തിനേറ്റ തിരിച്ചടി വിശകലന വിധേയമാക്കുകയും ജനവിശ്വാസമാർജ്ജിച്ചു പാർട്ടി ശക്തമായി തിരിച്ചുവരികയും ചെയ്യും. കഴിഞ്ഞലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയശേഷം നിയമസഭയിൽ വൻവിജയം ഇടതുപക്ഷം നേടിയിരുന്നു. ഇടതുപക്ഷത്തിനനുകൂലമായി വോട്ടുചെയ്ത മുഴുവൻ ജനങ്ങൾക്കും നവോദയ നന്ദി രേഖപ്പെടുത്തുന്നതായി നവോദയ റിയാദ് സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിൽ അറീയിച്ചു.

spot_img

Related Articles

Latest news