നടി മിയ ജോർജിന്റെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു..
പാല: സിനിമാതാരം മിയയുടെ പിതാവ് ജോർജ് ജോസഫ് (75) അന്തരിച്ചു. ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും. ഭാര്യ: മിനി. മക്കൾ: ജിനി, ജിമി (മിയ ജോർജ്).