പാസഞ്ചര്‍ ഭാഗത്തും എയര്‍ബാഗ് നിര്‍ബന്ധം

പാസഞ്ചര്‍ ഭാഗത്തും എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഗസറ്റിലാണ് പുതിയ തീരുമാനം. ഏപ്രില്‍ ഒന്ന് മുതല്‍ ഈ നിയമം ബാധകമാകും.

പഴയ വാഹനങ്ങളില്‍ ഡുവല്‍ എയര്‍ബാഗ് ഘടിപ്പിക്കാന്‍ ഓഗസ്റ്റ് 31 വരെ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്. ഇതുവരെ ഡ്രൈവിംഗ് സീറ്റില്‍ മാത്രമാണ് എയര്‍ബാഗ് നിര്‍ബന്ധമായിരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം കാര്‍ വില വീണ്ടും ഉയര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ കാറിന്റെ വില 5000 മുതല്‍ 7000 രൂപ വരെ വര്‍ധിക്കും.

വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ മുന്നിലുള്ള എയര്‍ ബാഗ് തുറന്ന് വന്ന് യാത്രക്കാരന്റെ മുഖവും നെഞ്ചും സംരക്ഷിക്കുന്നു.അപകടത്തിന്റെ തീവ്രത കുറച്ച്‌ മരണത്തില്‍ നിന്ന് രക്ഷിക്കുകയാണ് എയര്‍ബാഗ് ചെയ്യുന്നത്.

spot_img

Related Articles

Latest news