പാഷന്‍ ഫ്രൂട്ട് : ആന്റിഓക്സിഡന്റുകളുടെ കലവറ

പാഷന്‍ ഫ്രൂട്ട് ആന്റിഓക്സിഡന്റുകളുടെ കലവറയാണ്. ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷന്‍ ഫ്രൂട്ട് ഗുണകരമാണ്. വൈറ്റമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം, അയണ്‍, മഗ്‌നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, നിയാസിന്‍, വൈറ്റമിന്‍ ബി 6 എന്നിവയും പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്.

രക്തക്കുഴലുകളില്‍ നിന്ന് അധികമുള്ള കൊളസ്‌ട്രോളിനെ നീക്കാനും ഹൃദ്രോഗം വരാതെ തടയാനും ധാരാളം നാരുകള്‍ അടങ്ങിയ ഈ പഴം സഹായിക്കും. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനും സ്‌ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ഠ അകറ്റാനും സഹായിക്കുന്നു. പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും ആല്‍ഫ കരോട്ടീനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും , ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുകയും ചെയ്യുന്നു. ഹൃദയത്തിന് ആരോഗ്യമേകുന്ന പൊട്ടാസ്യം പാഷന്‍ഫ്രൂട്ടില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

പാഷന്‍ ഫ്രൂട്ട് ജ്യൂസ് , സ്‌ക്വാഷ് , ജാം എന്ന രീതിയില്‍ കഴിക്കാവുന്നതാണ്.

spot_img

Related Articles

Latest news