കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ഭർത്താവ്, ദേഹമാകെ പെട്രോള്‍… അശ്വതിയുടെ കൈയ്യില്‍ നിന്നും പണമടങ്ങിയ ബാഗുമായി രക്ഷപെട്ട് കൃഷ്ണകുമാറും കൂട്ടാളികളും, തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്

പത്തനംതിട്ട: യുവതിയെ അക്രമിച്ച് പണം തട്ടിയെടുത്ത ശേഷം കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കൂട്ടാളികൾക്കുമായി തെരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. അടൂരിലാണ് കഴിഞ്ഞ ദിവസം സിനിമാരംഗങ്ങളെ വെല്ലുന്ന രീതിയിൽ സംഭവം അരങ്ങേറിയത്. സ്വകാര്യ ബാങ്കിൻ്റെ കളക്ഷൻ ഏജൻറായ ചാരുമ്മൂട് സ്വദേശിനി അശ്വതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അശ്വതിയുടെ കൈവശമുണ്ടായിരുന്ന ഒന്നേമുക്കാൽലക്ഷത്തോളം രൂപ തട്ടിയെടുത്ത ശേഷമാണ് ഇവരുടെ ഭർത്താവിൻ്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് അടൂർ മുണ്ടപ്പള്ളി കാട്ടിൽ മുക്ക് ഭാഗത്ത് വച്ച് ഭർത്താവ് കൃഷ്ണകുമാറും മറ്റ് ചിലരും ചേർന്ന് സ്കൂട്ടറിൽ വരികയായിരുന്ന അശ്വതിയെ തടഞ്ഞത്. സ്കൂട്ടർ തള്ളി മറിച്ചിട്ട ചെയ്ത ശേഷം പണമടങ്ങിയ ബാഗ് ബലമായി തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഇവർ ബലമായി യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയും ശരീരത്തിൽ പെട്രോൾ ഒഴിക്കുകയും ചെയ്തു. അശ്വതിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കുടിയതൊടെ പണമടങ്ങിയ ബാഗുമായി കൃഷ്ണകുമാറുംസംഘവും ബൈക്കിൽ കടന്നുകളഞ്ഞു.

നാട്ടുകാർ അശ്വതിയെ അടൂർ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തെങ്ങമം സ്വദേശിയായ ഭർത്താവ് കൃഷ്ണ കുമാറിനെതിരെ യുവതി അടൂർ പോലീസിൽ പരാതി നൽകി. ഒന്നേ മുക്കാൽ ലക്ഷം രൂപയോളം ബാഗിൽ ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. അടൂർ പൊലീസ് ഇയാൾക്കായുള്ള തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്.

spot_img

Related Articles

Latest news