പത്തനംതിട്ട: കായിക താരത്തിന്‍റെ വെളിപ്പെടുത്തലിനു പിന്നാലെ രജിസ്റ്റർചെയ്ത പീഡനക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.റാന്നിയില്‍ നിന്ന് പിടിയിലായ ആറ് പ്രതികളുടെ അറസ്റ്റുകൂടി ഇന്ന് രേഖപ്പെടുത്തി. നേരത്തേ കേസില്‍ 14 പേർ അറസ്റ്റിലായിരുന്നു.
രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ മൂന്നു പേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്.
പിടിയിലായവരില്‍ നവവരനും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഇന്നലെ അറസ്റ്റിലായ സുബിൻ ആണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ സുബിൻ മൊബൈല്‍ ഫോണില്‍ പകർത്തി പ്രചരിപ്പിച്ചു. തുടർന്ന് ഇയാള്‍ പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ എത്തിച്ചുവെന്നും പോലീസ് പറയുന്നു. നേരത്തെ കേസില്‍ പ്ലസ് ടു വിദ്യാർഥി ഉള്‍പ്പെടെ 14 പേർ അറസ്റ്റിലായിരുന്നു.
കായികതാരമായ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 13-ാം വയസുമുതല്‍ പീഡനത്തിനിരയായെന്നാണ് പതിനെട്ടുകാരി പറഞ്ഞത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 60 പേര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു.