പത്തനംതിട്ട: അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കേസില്‍ പ്രായപൂർത്തിയാകാത്ത ഒരാളടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടിയുടെ അയല്‍വാസിയായ പതിനാറുകാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പൊലീസിന്റെ പിടിയിലായത്.
വായ പൊത്തിപ്പിടിച്ച് പതിനാറുകാരനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബഹളം വച്ച കുട്ടിയുടെ കൂട്ടുകാരെ സുധീഷ് പിടിച്ചുവച്ചു. ശേഷം പെണ്‍കുട്ടിയെ കാടുപിടിച്ചുകിടക്കുന്ന വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. യുവാക്കള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തെളിവുകളെല്ലാം ശേഖരിച്ചുവെന്നും, 16കാരനും 19കാരനും പിടിയിലായതായും പോലീസ് അറിയിച്ചു. കുട്ടിയെ പരിചയമുള്ള പ്രതികള്‍ കൂട്ടുകാരികള്‍ക്കൊപ്പം നില്ക്കുന്ന സമയത്താണ് തട്ടിക്കൊണ്ട് പോയതെന്നും ഡി വൈ എസ് പി പറഞ്ഞു.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് അടൂർ ഡിവൈഎസ്പിയാണ്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ബോർഡിന് മുൻപാകെയും, എറണാകുളം സ്വദേശി സുധീഷിനെ മജിസ്ട്രേറ്റിന് മുൻപാകെയും ഹാജരാക്കി. സുധീഷിനെ റിമാൻഡ് ചെയ്തു.