റിയാദ്: പയ്യന്നൂർ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ പുണ്യ മാസമായ റമദാനിലെ ഇഫ്താർ സംഗമം ആദ്യ ദിനത്തിൽ തന്നെ മലാസ് ചെറീസ് റസ്റ്റ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ചു.
സാംസ്കാരിക ചടങ്ങിൽ ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതവും, പ്രസിഡന്റ് സനൂപ് കുമാർ അധ്യക്ഷത വഹിക്കുകയും ചെയ്തു. ആർ. ഐ. ഐ.സി. എക്സിക്യൂട്ടീവ് അംഗം ഹർഹാൻ അലി കാരക്കുന്ന് റമദാൻ സന്ദേശം നൽകിയ ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറിമാരായ മുഹമ്മദ് ഷബീർ ( പ്രസ്സ്, ഇൻഫർമേഷൻ, കൾച്ചർ, എഡ്യൂക്കേഷൻ ), ബി. എസ്. മീണ ( ലേബർ ) എന്നിവർ മുഖ്യ അഥിതികളായി. പി. എസ്. വി മുഖ്യഉപദേശക സമിതി അംഗം അബ്ദുൽ മജീദ്, പ്രവാസി ഭാരതീയ പുരസ്കാരജേതാവ് ശിഹാബ് കൊട്ടുകാട്, പ്രവാസി എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ, ജയൻ കൊടുങ്ങല്ലൂർ ( മീഡിയ ), അബ്ദുള്ള വല്ലാഞ്ചിറ ( ഓ.ഐ. സി.സി ), യു. പി. മുസ്തഫ (കെ. എം. സി. സി ), മൈമൂന അബ്ബാസ്, ഫിറോസ് പൊതുങ്കോട് ( ഷിഫാ മലയാളി സമാജം ), റാഫിപാങ്ങോട് (ഗൾഫ് മലയാളി ഫെഡറേഷൻ), ഷിബു ഉസ്മാൻ (കൃപ ), ഷാജു ജോർജ് (പ്രവാസി സാംസ്കാരിക വേദി) എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് വിവിധ പരീക്ഷകളിൽ വിജയികളായ ജസീറ മജീദ് (ബി.ഫാർമസി) , നിവേദിത ദിനേശ്( എം. എസ്. സി ബയോടെക്നോളജി ), സജനൻ സനൂപ് ( പ്ലസ് 2), ദിൽജിത് രാഗേഷ് ( എസ്. എസ്. എൽ. സി ), അഞ്ജലി ഹരീന്ദ്രൻ (എസ്. എസ്. എൽ. സി ) എന്നീ വിദ്യാർത്ഥികൾക്ക് മുഹമ്മദ് ഷബീർ(എംബസി സെക്കന്റ് സെക്രട്ടറി ), ബി. എസ്. മീണ (എംബസി സെക്കന്റ് സെക്രട്ടറി), വിജയൻ നെയ്യാറ്റിൻകര എന്നിവർ പി. എസ്. വി യുടെ ആശംസാഫലകം കൈമാറി.
റമദാൻ സന്ദേശത്തെപ്പറ്റി ആസ്പദമാക്കി നടത്തിയ പ്രശ്നോത്തരിയിൽ വിജയികളായ ശിഹാബ്, റാഷിദ്, ജംഷിദ്, അബ്ദുൽ സലീം എന്നിവർക്ക് ഖാസിം( പി. എസ്. വി വൈസ് പ്രസിഡന്റ് ), പുഷ്പരാജ് ( എംബസി ഉദ്യോഗസ്ഥൻ ), അബ്ദുൽ റഹ്മാൻ (പി. എസ്. വി. സ്പോർട്സ് കൺവീനർ), തമ്പാൻ. വി. വി( പി. എസ്. വി. ഉപദേശക സമിതി ) എന്നിവർ പി. എസ്. വി യുടെ സ്നേഹോപഹാരങ്ങൾ നൽകി. പി. എസ്. വി അംഗങ്ങൾക്കൊപ്പം ജലീൽ (മീഡിയ ), അലക്സ് കൊട്ടാരക്കര, സഫീർ വണ്ടൂർ, ഷാരോൺ ഷെരീഫ്, ജോൺസൻ, സുരേഷ് ശങ്കർ, ബഷീർ, കെ. ജെ. റഷീദ്, സലീം,നിഹാസ് പാനൂർ, നൈയമത്തുള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വേദി എക്സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ്, ജഗദീപ്, ഹരിനാരായണൻ, ദീപു, സുബൈർ, ഇസ്മായിൽ, ഇക്ബാൽ, ജിജു, കൃഷ്ണൻ, മുഹമ്മദ് ഇഷാക്, മുഹമ്മദ് കുഞ്ഞി, അഷ്റഫ് എൻ. ടി, വരുൺ, സമീർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.