റിയാദ്: പയ്യന്നൂർ സൗഹൃദ വേദി റിയാദ് അർദ്ധ വാർഷിക ജനറൽ ബോഡി യോഗവും, സ്പീഡ് പ്രിന്റിംഗ് പ്രസ്സിന്റെ സഹകരണ ത്തോടെ തയ്യാറാക്കിയ 2024 വർഷത്തെ കലണ്ടർ പ്രകാശനവും നടത്തി. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുഖ്യ ഉപദേശക സമിതിഅംഗം അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് സനൂപ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു.
ദിനേശ്, ജയൻ, വൈസ് പ്രസിഡന്റ് ഹരി നാരായണൻ, സീനിയർ എക്സിക്യൂട്ടീവ് അഷറഫ് എൻ. ടി, ജോയിന്റ് സെക്രട്ടറി സുബൈർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ഇശാഖ്,മുഹമ്മദ് കുഞ്ഞി, മെമ്പർഷിപ്പ് കോർഡിനേറ്റർ എഞ്ചിനീയർ ജഗദീപ്, ജോയിന്റ് ട്രഷറർ ജയ്ദീപ്, വനിതാവേദി പ്രതിനിധി പ്രിയ സനൂപ്, നിവേദിത ദിനേശ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ചടങ്ങിൽ 2024 ലെ കലണ്ടർ പ്രകാശന കർമ്മം മുഖ്യ ഉപദേശക സമിതി അംഗമായ അബ്ദുൽ മജീദിൽ നിന്നും സീനിയർ അംഗങ്ങളായ ദിനേശ്, ജയൻ എന്നിവർ ഏറ്റു വാങ്ങി.
സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള ഇഫ്താർ സംഗമം റമദാൻ ആദ്യ ദിനം നടത്താനും, കൂടാതെ കലാ സാംസ്‌കാരിക കായിക, ജീവകാരുണ്യ ആരോഗ്യ,വിജ്ഞാന മേഖകളിൽ സജീവമായി പ്രവർത്തിക്കുന്നതോടൊപ്പം,അംഗങ്ങൾക്കായി ഇൻഷുറൻസ് പദ്ധതി, ഗവണ്മെന്റ് ആനുകൂല്യങ്ങൾ എന്നിവ നേടാനുള്ള മാർഗ്ഗനിർദേശങ്ങൾ നൽകുവാനും യോഗത്തിൽ തീരുമാനിച്ചു. നാട്ടിലേക്ക് പോയ ജോ: സെക്രട്ടറി അബ്ദുൽ ബാസിത്തിന് പകരക്കാരനായി ജഗദീപിനെ ജോ:സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകിയതായും ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതവും, മെമ്പർഷിപ്പ് കോർഡിനേറ്റർ അബ്ദുൽ റഹ്‌മാൻ നന്ദിയും പറഞ്ഞു.